'സ്‌പോണ്‍സേഡ് വാര്‍ത്തകളുടെ കാലം, പല മാധ്യമങ്ങളും ഗവണ്‍മെന്റിന്റെ നാവുകള്‍'; ഷൂറി


അരുൺ ഷൂരി | Photo: PTI

വ്യാജ വാര്‍ത്തകളുടേയും സ്‌പോണ്‍സേഡ് വാര്‍ത്തകളുടേയും കാലമാണ് ഇതെന്നും വസ്തുതകളില്‍ അധിഷ്ഠിതമായ മാധ്യമപ്രവര്‍ത്തനമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇന്ത്യന്‍ എക്സ്പ്രസിന്റെ മുന്‍ പത്രാധിപരുമായ അരുണ്‍ ഷൂറി. നിലവിലെ മാധ്യമപ്രവര്‍ത്തനം കൂടുതലും അഭിപ്രായങ്ങള്‍ മാത്രമാണ് പറയുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നത്‌
വിരളമാണെന്നും ഷൂറി വ്യക്തമാക്കി.

സ്വതന്ത്രമായ, ക്രിയാത്മകമായ മാധ്യമപ്രവര്‍ത്തനം ഇപ്പോഴില്ല. പല മാധ്യമങ്ങളും ഗവണ്‍മെന്റിന്റെ നാവുകള്‍ മാത്രമാണ്. ഗവണ്‍മെന്റ് നല്‍കുന്ന കാര്യങ്ങള്‍ അതുപോലെ പകര്‍ത്തുന്ന കാഴ്ച്ചയാണ് കാണുന്നത്.



മുഖ്യധാരയില്‍ നിന്ന് മാറിനിന്ന് മാധ്യമപ്രവര്‍ത്തനം ചെയ്യുന്നവരില്‍ നിന്നാണ് ഇപ്പോള്‍ വ്യത്യസ്തമായ, കാമ്പുള്ള, അന്വേഷണാത്മകമായ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. മാധ്യമപ്രവര്‍ത്തനത്തിലെ സത്യസന്ധത അവരാണ് നിലനിര്‍ത്തുന്നത്. സ്റ്റാന്റ്അപ് കൊമേഡിയന്‍സിന്റെ സംഭാവനയേയും നമ്മള്‍ വിസ്മരിക്കരുത്. വിമര്‍ശനാക്തമകമായാണ് അവര്‍ കാര്യങ്ങള്‍ കാണുന്നത്. അതിനെ നമ്മള്‍ അഭിനന്ദിക്കണം- ഷൂറി വ്യക്തമാക്കുന്നു.

തിരുവനന്തപുരത്ത് മാതൃഭൂമി ഒരുക്കിയ മാധ്യമ സംവാദത്തില്‍ ക്യൂറേറ്റഡ് മീഡിയ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന 'ഫാക്ട് പഞ്ച്' എന്ന സെഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷൂറി. 'ദ ഹിന്ദു'വിന്റെ ഡല്‍ഹി റെസിഡന്റ് എഡിറ്റര്‍ വര്‍ഗീസ് കെ. ജോര്‍ജ് ഈ സംവാദത്തിന്റെ മോഡറേറ്ററായി. 'ടൈംസ് ഓഫ് ഇന്ത്യ' യുടെ തമിഴ്‌നാട് റെസിഡന്റ് എഡിറ്റര്‍ അരുണ്‍ റാം, 'ഔട്ട്‌ലുക്' മുന്‍ പത്രാധിപര്‍ റൂബെന്‍ ബാനര്‍ജി, മുതിര്‍ന്ന പത്രപ്രവര്‍ത്തക സീമ ചിസ്തി, 'ഫ്രണ്ട് ലൈന്‍' എഡിറ്റര്‍ വൈഷ്ണ റോയ് എന്നിവര്‍ സംസാരിച്ചു.

Content Highlights: mathrubhumi sacred facts world news day initiative arun shourie speech


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented