വാര്‍ത്തയിലെ വാസ്തവം; മാതൃഭൂമി ഒരുക്കിയ മാധ്യമസംവാദത്തിന് തുടക്കമായി


എൻ. റാം, അരുൺ ഷൂരി

തിരുവനന്തപുരം: വസ്തുതകളെ വ്യാജവാര്‍ത്തകള്‍കൊണ്ട് കൊല്ലുന്ന സത്യാനന്തരകാലത്ത് വാര്‍ത്തയിലെ വാസ്തവം നേരിടുന്ന പ്രതിസന്ധികളെയും പരിഹാരങ്ങളെയുംകുറിച്ച് മാതൃഭൂമി ഒരുക്കുന്ന മാധ്യമസംവാദത്തിന് തിരുവനന്തപുരത്ത് തുടക്കമായി. സംവാദവേദിയില്‍ രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ മനസ്സുതുറക്കും

ലോകവാര്‍ത്താദിനമായ ബുധനാഴ്ച മാതൃഭൂമി സംഘടിപ്പിക്കുന്ന 'സേക്രട്ട് ഫാക്ട്സ്- സത്യാനന്തര കാലത്തെ മാധ്യമപ്രവര്‍ത്തനം' എന്ന സംവാദം വസ്തുനിഷ്ഠ മാധ്യമപ്രവര്‍ത്തനവും സത്യസന്ധമായ വാര്‍ത്താവതരണവും നേരിടുന്ന സമകാലിക വെല്ലുവിളികളെയും മുന്നോട്ടുള്ള യാത്രയെയുംപറ്റിയുമാണ് ചര്‍ച്ചചെയ്യുന്നത്



കവടിയാര്‍ ഗാര്‍ഡന്‍സിലെ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്റില്‍ സംവാദം നടക്കുന്നത്. ' ദ ഹിന്ദു' വിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് എന്‍. റാം ഓണ്‍ലൈനില്‍ ഉദ്ഘാടനംനിര്‍വഹിച്ചു. ഉദ്ഘാടനസമ്മേളനത്തില്‍ 'മാതൃഭൂമി' മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ അധ്യക്ഷനായി. മാതൃഭൂമി ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് ദേവികാ ശ്രേയാംസ്‌കുമാര്‍ സ്വാഗതം പറഞ്ഞു

രാവിലെ 11-ന് ആരംഭിക്കുന്ന ക്യൂറേറ്റഡ് മീഡിയ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന 'ഫാക്ട് പഞ്ച്' എന്ന സെഷനില്‍ മുഖ്യപ്രഭാഷണം പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മുന്‍ പത്രാധിപരുമായ അരുണ്‍ഷൂറി ഓണ്‍ലൈനില്‍ നിര്‍വഹിക്കും. 'ദ ഹിന്ദു'വിന്റെ ഡല്‍ഹി റെസിഡന്റ് എഡിറ്റര്‍ വര്‍ഗീസ് കെ. ജോര്‍ജ് മോഡറേറ്റായിരിക്കും. 'ടൈംസ് ഓഫ് ഇന്ത്യ' യുടെ തമിഴ്നാട് റെസിഡന്റ് എഡിറ്റര്‍ അരുണ്‍ റാം, 'ഔട്ട്ലുക്' മുന്‍ പത്രാധിപര്‍ റൂബെന്‍ ബാനര്‍ജി, മുതിര്‍ന്ന പത്രപ്രവര്‍ത്തക സീമ ചിസ്തി, 'ഫ്രണ്ട് ലൈന്‍' എഡിറ്റര്‍ വൈഷ്ണ റോയ് എന്നിവര്‍ വേദിയില്‍ സംസാരിക്കും.

വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനെ സ്വയംവിമര്‍ശനത്തോടെ വിശകലനം ചെയ്യുന്ന 'കൗണ്ടര്‍ മീഡിയ' എന്ന സെഷന്‍ ഉച്ചയ്ക്ക് 1.45-ന് തുടങ്ങും. ഇന്ത്യാ ടുഡേ കണ്‍സല്‍ട്ടിങ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായി ഓണ്‍ലൈനില്‍ തത്സമയം മുഖ്യപ്രഭാഷണം നടത്തും. ഓപ്പണ്‍ മാഗസീന്‍ എക്സിക്യുട്ടീവ് എഡിറ്റര്‍ എന്‍.പി. ഉല്ലേഖ് മോഡറേറ്ററാവും. ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് എഡിറ്റോറിയല്‍ അഡൈ്വസര്‍ എം.ജി. രാധാകൃഷ്ണന്‍, മാധ്യമനിരീക്ഷകന്‍ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഹരി എസ്. കര്‍ത്ത, മാധ്യമം പത്രാധിപര്‍ വി.എം. ഇബ്രാഹീം, സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റ് കിരണ്‍ തോമസ് എന്നിവര്‍ വേദിയില്‍ സംസാരിക്കും.

സത്യാനന്തരകാലത്ത് മാധ്യമപ്രവര്‍ത്തനത്തിന്റെ മുന്നോട്ടുള്ള വഴിയെന്ന നിലയില്‍ വസ്തുതാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന്റെ ഭാവിയെപ്പറ്റി ചര്‍ച്ചചെയ്യുന്ന സമാപന സെഷന്‍ 3.45-ന് തുടങ്ങും. ഇന്ത്യന്‍ എക്‌സ്പ്രസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ആനന്ദ് ഗോയങ്ക ഓണ്‍ലൈനില്‍ മുഖ്യപ്രഭാഷണം നടത്തും. ആനന്ദവികടന്‍ മാനേജിങ് ഡയറക്ടര്‍ ബി. ശ്രീനിവാസന്‍ മോഡറേറ്ററാവും. എ.ബി.പി. നെറ്റ്വര്‍ക്ക് സി.ഇ.ഒ. അവിനാശ് പാണ്ഡേ, കൈരളി ടി.വി. എം.ഡി. ജോണ്‍ ബ്രിട്ടാസ് എം.പി, 'ദ ന്യൂസ് മിനിട്ട്' എഡിറ്റര്‍ ഇന്‍ ചീഫ് ധന്യാ രാജേന്ദ്രന്‍, 'ബൂം ലൈവ്' മാനേജിങ് എഡിറ്റര്‍ ജെന്‍സി ജേക്കബ് എന്നിവര്‍ വേദിയില്‍ സംസാരിക്കും.

മാതൃഭൂമിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ സമ്മേളനം. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുപുറമേ മാധ്യമയുടമകള്‍, വിദ്യാര്‍ഥികള്‍, മാധ്യമനിരീക്ഷകര്‍ എന്നിവരും സംവാദങ്ങളില്‍ പങ്കെടുക്കും.

Content Highlights: sacred facts, Mathrubhumi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented