സംവാദങ്ങളില്‍ നിറയും സങ്കീര്‍ണ മാധ്യമകാലം


എന്‍. റാം മുഖ്യാതിഥി. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ദേശീയ മാധ്യമപ്രവര്‍ത്തകര്‍

.

കോഴിക്കോട്: വസ്തുനിഷ്ഠവും സത്യസന്ധവുമായ വാര്‍ത്താവതരണവും മാധ്യമപ്രവര്‍ത്തനവും ഭീഷണി നേരിടുന്ന കാലമാണിത്. സത്യത്തെ ഗൗനിക്കാത്തവര്‍ അത് പുറത്തുവരാതിരിക്കാന്‍ പലതരത്തിലുള്ള സമ്മര്‍ദതന്ത്രങ്ങളുമായി മാധ്യമപ്രവര്‍ത്തനത്തെ സങ്കീര്‍ണമാക്കിക്കൊണ്ടിരിക്കുന്നു. സത്യാനന്തരകാലത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രശ്‌നങ്ങളെയും അവയെ മറികടക്കാനുള്ള മാര്‍ഗങ്ങളെയുംകുറിച്ചുള്ള തുറന്നുപറച്ചിലുകളാലും ആലോചനകളാലും നിറയുന്നതായിരിക്കും ലോക വാര്‍ത്താദിനമായ സെപ്റ്റംബര്‍ 28-ന് തിരുവനന്തപുരത്ത് 'മാതൃഭൂമി' സംഘടിപ്പിക്കുന്ന ഏകദിന സംവാദവേദി.

എന്‍. റാം, റൂബെന്‍ ബാനര്‍ജി, സീമ ചിസ്തി, വൈഷ്ണ റോയ്, വര്‍ഗീസ് കെ. ജോര്‍ജ്, എന്‍.പി ഉല്ലേഖ്, ധന്യ രാജേന്ദ്രന്‍.

കവടിയാര്‍ ഗാര്‍ഡന്‍സിലെ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10 മുതല്‍ മൂന്ന് സെഷനുകളിലായി നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ മാധ്യമരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ദ ഹിന്ദുവിന്റെ മുന്‍ എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എന്‍. റാം ആയിരിക്കും സംവാദപരിപാടിയിലെ മുഖ്യാതിഥി.

ഫ്രണ്ട്ലൈന്‍ എഡിറ്റര്‍ വൈഷ്ണ റോയ്, ഔട്ട്ലുക് മാഗസിന്റെ മുന്‍ എഡിറ്ററും 'എഡിറ്റര്‍ മിസിങ്' എന്ന പുസ്തകത്തിന്റെ രചയിതാവുമായ റൂബെന്‍ ബാനര്‍ജി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ സീമ ചിസ്തി, ഓപ്പണ്‍ മാഗസിന്റെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ എന്‍.പി. ഉല്ലേഖ്, ദ ഹിന്ദുവിന്റെ ഡല്‍ഹി റെസിഡന്റ് എഡിറ്റര്‍ വര്‍ഗീസ് കെ. ജോര്‍ജ്, ദ ന്യൂസ് മിനിറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ധന്യ രാജേന്ദ്രന്‍ എന്നിവര്‍ സംവാദങ്ങളില്‍ പങ്കെടുക്കും.

മാതൃഭൂമിയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുപുറമേ മാധ്യമ ഉടമകള്‍, നിരീക്ഷകര്‍, മാധ്യമപഠനസ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ എന്നിവരും പങ്കെടുക്കും. പരിപാടിയില്‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷന്‍ ലിങ്ക് sacredfacts.mathrubhumi.com

Content Highlights: Mathrubhumi sacred facts world news day initiative


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented