
ചെറുതോണി: മാതൃഭൂമി ചെറുതോണി ലേഖകന്‍ ഇടുക്കി വെളളക്കയം തോട്ടുമുഖത്ത് ടി.ബി. ബാബുക്കുട്ടന് (47) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
മള്‍ട്ടിപ്പിള്‍ മൈലോമ എന്ന ഗുരുതര രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കോവിഡും പിന്നീട് ന്യുമോണിയയും പിടിപെടുകയായിരുന്നു. ഒരു മാസമായി കോട്ടയം കാരിത്താസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ബാബുക്കുട്ടന് ചൊവ്വാഴ്ച്ച രാവിലെ 6.40-ന് മരണമടഞ്ഞു. സംസ്കാരം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍. ഭാര്യ ദീപ. മക്കള്‍: നന്ദന, ദീപക്.
ഇടുക്കി മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കാന്‍ വാര്‍ത്തകളിലൂടെ ഏറെ പരിശ്രമിച്ച പത്രപ്രവര്‍ത്തകനായിരുന്നു ബാബുക്കുട്ടന്. ഇടുക്കി അണക്കെട്ടിനെക്കുറിച്ചും ഇടുക്കിയിലെ കയ്യേറ്റങ്ങളെ പറ്റിയും നിരവധി റിപ്പോര്ട്ടുകളഴുതിയിട്ടുണ്ട്.
content highlights: mathrubhumi reporter tb babukkuttan passes away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..