കെ.വി. കല
തൃശൂര്‍: പ്രശസ്ത പത്രപ്രവര്‍ത്തകനും എക്‌സ്പ്രസ് മുന്‍ പത്രാധിപരുമായിരുന്ന ടി.വി. അച്യുതവാര്യരുടെ സ്മരണാര്‍ഥം തൃശൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ അച്യുതവാര്യര്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പത്രങ്ങളിലെ മികച്ച മുഖപ്രസംഗമായി കെ.വി.കല എഴുതി 2021 ഡിസംബര്‍ 2ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'സമൂഹ അടുക്കളകള്‍ വ്യാപകമാവട്ടെ' എന്ന മുഖപ്രസംഗം തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് പേരാമ്പ്ര പാലേരി സ്വദേശിയായ കെ.വി.കല മാതൃഭൂമി ബാലുശേരി ബ്യൂറോയില്‍ റിപ്പോര്‍ട്ടര്‍ ആണ്.
10,001രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കാവുമ്പായി ബാലകൃഷ്ണന്‍, രേണു രാമനാഥ്, ബാബു വെളപ്പായ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്. ഈ മാസം 28ന് പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എം. ബി. രാജേഷ് പുരസ്‌കാര സമർപ്പണം നടത്തും.
Content Highlights: Mathrubhumi reporter, K V Kala, wins, award, best editorial
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..