സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ സാഹിത്യ പുരസ്‌കാരം ഷബിതയ്ക്ക്


1 min read
Read later
Print
Share

ഷബിത എം.കെ

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാഹിത്യ വിഭാഗത്തില്‍ മാതൃഭൂമി ഓണ്‍ലൈന്‍ സബ് എഡിറ്റര്‍ ഷബിത എം.കെ പുരസ്‌കാരത്തിനര്‍ഹയായി. സാഹിത്യലോകത്തെ സംഭാവനകള്‍ കണക്കിലെടുത്താണ് ഷബിതയ്ക്ക് പുരസ്‌കാരം നല്‍കിയതെന്ന് യുവജന കമ്മീഷന്‍ അറിയിച്ചു.

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങള്‍ക്കാണ് കമ്മീഷന്‍ അവാര്‍ഡ് നല്‍കുന്നത്. കല/സാംസ്‌കാരിക മേഖലയില്‍ ചലച്ചിത്ര നടന്‍ ആസിഫ് അലി അവാര്‍ഡിനര്‍ഹനായി. കായികരംഗത്തുനിന്ന് ഒളിമ്പിക്‌സ് വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം മുന്‍ നായകനും ഗോള്‍കീപ്പറുമായ പി.ആര്‍.ശ്രീജേഷ് പുരസ്‌കാരത്തിന് അര്‍ഹനായി.

കാര്‍ഷിക രംഗത്തുനിന്ന് എസ്.പി സുജിത്തിനാണ് പുരസ്‌കാരം ലഭിച്ചത്. പ്രകൃതി സൗഹാര്‍ദ വ്യാവസായിക മാതൃകയുടെ മുഖമായ സഞ്ചി ബാഗ്‌സ് സി.ഇ.ഒ ആതിര ഫിറോസ് വ്യവസായ സംരംഭകത്വം മേഖലയില്‍ പുരസ്‌കാരത്തിനര്‍ഹയായി. ജീവകാരുണ്യ മേഖലയിലെ ശ്രദ്ധേയമായ സ്ഥാപനമായ ഗാന്ധിഭവന്റെ സാരഥി അമല്‍ രാജിനാണ് സാമൂഹിക സേവനത്തിനുള്ള പുരസ്‌കാരം.

എറണാകുളം മഹാരാജാസ് കോളേജില്‍ നടന്ന ചടങ്ങില്‍ പ്രഫസര്‍ എം.കെ സാനുവാണ് യൂത്ത് ഐക്കണ്‍ പുരസ്‌കാരജേതാക്കളെ പ്രഖ്യാപിച്ചത്.

Content Highlights: mathrubhumi online sub editor shabitha mk baggs kerala state youth icon award

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Pinarayi

3 min

മത ചടങ്ങാക്കി മാറ്റി;ഇന്ന് പാര്‍ലമെന്റില്‍ നടന്നത് രാജ്യത്തിന് ചേരാത്ത പ്രവൃത്തികള്‍- മുഖ്യമന്ത്രി

May 28, 2023


mb rajesh, modi

4 min

'ഫാസിസത്തിന്റെ അധികാരദണ്ഡ് പതിച്ചു, ജനാധിപത്യത്തിന്റെ (അ)മൃതകാലത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു'

May 28, 2023


wife swapping

1 min

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു

May 29, 2023

Most Commented