മാതൃഭൂമിക്കൊപ്പം കൈകോര്‍ക്കാം; പതിനായിരത്തിലധികം കുടുംബങ്ങളെ ഓണക്കോടി ഉടുപ്പിക്കാന്‍


സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് 1200 രൂപയുടെ ഓണക്കോടി നല്‍കുന്ന ഈ പദ്ധതിയുടെ നടത്തിപ്പിന് മാതൃഭൂമി 10 ലക്ഷം രൂപ നീക്കിവെച്ചു.

പ്രതീകാത്മക ചിത്രം

ഒരുമയുടെ ആഘോഷമാണ് ഓണം. എല്ലാ മലയാളികള്‍ക്കും ആഘോഷമാണെങ്കിലും അങ്ങനെ അല്ലാത്തവരും ചിലരുണ്ട്, നമുക്കുചുറ്റും. നാടിന്റെ ആഘോഷങ്ങള്‍ക്കനുസരിച്ച് ഒഴുകാന്‍ സാധിക്കാത്തവര്‍, എല്ലാവരേയുംപോലെ ഓണം ആഘോഷിക്കാന്‍ മോഹിക്കുന്നവര്‍; പലപല ബുദ്ധിമുട്ടുകള്‍ കാരണം അതിന് സാധിക്കാത്തവര്‍. അവര്‍കൂടി സന്തോഷത്തോടെയും സംതൃപ്തിയോടെയും ആഘോഷങ്ങളില്‍ ചേര്‍ന്നാല്‍ മാത്രമേ ഓണം പൂര്‍ണമാവൂ. ഈ ഓണക്കാലത്ത് അതിന് മാതൃഭൂമി അവസരമൊരുക്കുന്നു, സമാനചിന്താഗതിയുള്ള സുമനസ്സുകളെക്കൂടി ഉള്‍പ്പെടുത്തി 'ഓണക്കോടി' എന്ന പദ്ധതിയിലൂടെ. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് 1200 രൂപയുടെ ഓണക്കോടി നല്‍കുന്ന ഈ പദ്ധതിയുടെ നടത്തിപ്പിന് മാതൃഭൂമി 10 ലക്ഷം രൂപ നീക്കിവെച്ചു. സഹജീവികളുടെകൂടി സംതൃപ്തിയില്‍ ഓണമുണ്ണണം എന്നാഗ്രഹിക്കുന്ന ആര്‍ക്കും ഈ സ്‌നേഹപദ്ധതിയിലേക്ക് സാധിക്കാവുന്ന സംഭാവനകള്‍ നല്‍കാം. 'മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റ്' എന്ന പേരിലെടുത്ത ചെക്ക്/ഡി.ഡി. ആയോ അല്ലെങ്കില്‍ പണമായോ മാതൃഭൂമിയുടെ ബന്ധപ്പെട്ട ഓഫീസുകളില്‍ നല്‍കാവുന്നതാണ്. താഴെ പറയുന്ന അക്കൗണ്ട് നമ്പറിലേക്ക് NEFT വഴിയോ UPI ഐ.ഡി.യിലേക്കോ സംഭാവനകള്‍ അയക്കാം. നിങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ക്ക് 80G പ്രകാരം ആദായനികുതി ഇളവുലഭിക്കും. സംഭാവനകള്‍ ലഭിക്കേണ്ട അവസാനതീയതി സെപ്റ്റംബര്‍ 5.മാതൃഭൂമി നിയോഗിക്കുന്ന സമിതി തിരഞ്ഞെടുക്കുന്ന അര്‍ഹരായവര്‍ക്ക് കൂപ്പണുകള്‍ നല്‍കും. സെപ്റ്റംബര്‍ 15 വരെ കാലാവധിയുള്ള ഈ കൂപ്പണുകളുമായി അതത് ജില്ലകളില്‍ പദ്ധതിയുമായി സഹകരിക്കുന്ന വസ്ത്രാലയങ്ങളില്‍ച്ചെന്ന് 1200 രൂപവരെ വിലയുള്ള വസ്ത്രങ്ങള്‍ കൈപ്പറ്റാം. കേരളത്തിലാകെ പതിനായിരത്തിലധികം കുടുംബങ്ങള്‍ക്ക് മാതൃഭൂമി ഓണക്കോടിയുടെ ഗുണം ലഭിക്കും. മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റ് അക്കൗണ്ട് നമ്പര്‍: 14130100157485 IFSC: FDRL0001413, ഗൂഗിൾ പേ, പേ ടിഎം തുടങ്ങിയവയിലൂടെയും ബാങ്ക് ആപ്പുകളിലൂടെയും അയക്കുമ്പോൾ ഉപയോഗിക്കേണ്ട UPI ID: tmct485@fbl. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 0484 2882201.

Content Highlights: mathrubhumi onam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented