കൊച്ചി: ഇരുപത്തിയഞ്ചാമത് ചലച്ചിത്ര മേളയുടെ കൊച്ചിയില്‍ നടന്ന രണ്ടാം ഘട്ടത്തില്‍ മാതൃഭൂമി ന്യൂസിന് മൂന്ന് പുരസ്‌കാരങ്ങള്‍. ദൃശ്യമാധ്യമ വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് കൊച്ചി ബ്യൂറോ ക്യാമറാമാന്‍ ജൈവിന്‍ റ്റി സേവ്യര്‍ മികച്ച ക്യാമറാമാനായി തിരഞ്ഞെടുക്കപ്പെട്ടു. റിപ്പോര്‍ട്ടിങ് വിഭാഗത്തില്‍ റിയ ബേബിയും ക്യാമറ വിഭാഗത്തില്‍ വേണു പി.എസും പ്രത്യേക ജൂറി പരാമര്‍ശത്തിനും അര്‍ഹരായി.
1999ല്‍ ചലച്ചിത്രമേള കൊച്ചിയില്‍ നടന്നപ്പോഴും ഇപ്പോഴും സരിത തിയറ്ററില്‍ ഓപ്പറേറ്ററായിരുന്ന ജയനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ജൈവിന് പുരസ്‌കാരം നേടിക്കൊടുത്തത്. മേളയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അവതാരകയായ അനന്യയെ കുറിച്ചുള്ള വാര്‍ത്തയ്ക്ക് വേണുവിന് ജൂറി പരാമര്‍ശവും ലഭിച്ചു. രണ്ടു വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തത് റിയ ബേബിയാണ്.
പാലക്കാട് നടക്കുന്ന അവസാന ഘട്ട മേളയിലെ സമാപന സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.