പെരിന്തല്‍മണ്ണ: മുസ്‌ലിം ലീഗ് ഹര്‍ത്താലിനിടെ മാതൃഭൂമി ന്യൂസ് സംഘത്തിന് നേരെ ആക്രമണം. പെരിന്തല്‍മണ്ണയില്‍ വെച്ചാണ് സംഘം സഞ്ചരിച്ച കാര്‍ തടഞ്ഞ് ഒരു കൂട്ടം ആളുകള്‍ ആക്രമണം അഴിച്ചു വിട്ടത്.

റിപ്പോര്‍ട്ടര്‍ മുഹമ്മദ് നൗഫലിനും ക്യാമറാമാന്‍ സന്ദീപിനും നേരെയായിരുന്നു ആക്രമണം. ഹര്‍ത്താല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നതാണെന്നു പറഞ്ഞിട്ടും കൈയേറ്റം ചെയ്യുകയായിരുന്നു.