തിരുവനന്തപുരം: വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകയെത്തേടി സംസ്ഥാന മാധ്യമപുരസ്‌കാരമെത്തി.
മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റര്‍ എന്‍. ശ്രീജയ്ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് തനിക്കാണെന്ന വിവരം ലൈവായി ലോകത്തെ അറിയിക്കേണ്ടിവന്നത്. ശ്രീജ തന്നെ വാര്‍ത്തയില്‍ ഇടംപിടിച്ചു. മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ അറിയിപ്പെത്തുമ്പോള്‍ ശ്രീജയായിരുന്നു മാതൃഭൂമി ന്യൂസിനു വേണ്ടി തത്സമയം വാര്‍ത്ത വായിച്ചുകൊണ്ടിരുന്നത്.
മികച്ച ടി.വി. ന്യൂസ് റീഡര്‍ക്കുള്ളതായിരുന്നു പുരസ്‌കാരം. ന്യൂസ് ഡസ്‌കില്‍നിന്നു വിവരം കൈമാറിയപ്പോഴാണ് ശ്രീജ തനിക്കാണ് പുരസ്‌കാരമെന്നറിഞ്ഞത്. പതിവുപോലെ വാര്‍ത്ത വായിച്ചുതുടങ്ങിയെങ്കിലും തന്റെ പേരാണ് വായിക്കേണ്ടതെന്നറിഞ്ഞപ്പോള്‍ ചെറുചിരിയോടെയാണ് അവതരിപ്പിച്ചത്. ഈ വീഡിയോദൃശ്യത്തിന് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണു ലഭിച്ചത്.
പക്വവും ശാന്തവും വാര്‍ത്തയുടെ മര്‍മം അറിഞ്ഞുള്ള അവതരണവും പരിഗണിച്ചാണ് അവാര്‍ഡ്. പുരസ്‌കാരം തനിക്കാണെന്ന് അറിയിച്ചുകൊണ്ടുള്ള വാര്‍ത്ത വായിക്കുമ്പോഴും ഇത് പ്രതിഫലിച്ചെന്ന വിവരമാണ് സാമൂഹികമാധ്യമങ്ങളില്‍ പലരും പങ്കുവെക്കുന്നത്.
content highlights: Mathrubhumi News Cheif subeditor Sreeja reads her own Award story