പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: വയനാട്ടില്‍ മൂന്ന് സീറ്റും എല്‍ഡിഎഫിനെന്ന് പ്രവചിച്ച് മാതൃഭൂമി ന്യൂസ് - ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. കല്‍പ്പറ്റയില്‍ എം. വി ശ്രേയാംസ് കുമാറും മാനന്തവാടിയില്‍ ഒ.ആര്‍ കേളുവും സുല്‍ത്താന്‍ ബത്തേരിയില്‍ എം.എസ് വിശ്വനാഥനും വിജയിക്കുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്.
മാനന്തവാടി മണ്ഡലം സിറ്റിങ് എംഎല്‍എ ഒ ആര്‍ കേളു നിലനിര്‍ത്തും. പികെ ജയലക്ഷ്മി (യുഡിഎഫ്), മുകുന്ദന്‍ പള്ളിയറ (എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ലെ തിരഞ്ഞെടുപ്പില്‍ 1307 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് ഒആര്‍ കേളു മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.
സുല്‍ത്താന്‍ബത്തേരി മണ്ഡലത്തില്‍ അട്ടിമറി വിജയമാണ് സര്‍വേ പ്രവചിക്കുന്നത്. എംഎസ് വിശ്വനാഥന്‍ ഇവിടെ വിജയിക്കുമെന്നാണ് പ്രവചനം. സിറ്റിങ് എംഎല്‍എ ഐസി ബാലകൃഷ്ണന്‍(യുഡിഎഫ്), സികെ ജാനു(എന്‍ഡിഎ)എന്നിവരാണ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയത്. 2016ല്‍ ഐസി ബാലകൃഷ്ണന്‍ 11198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് വിജയിച്ചത്.
കല്‍പ്പറ്റ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ശ്രേയാംസ് കുമാര്‍ വിജയിക്കും. അഡ്വ. ടി സിദ്ദിഖ്(യുഡിഎഫ്), ടിഎം സുബീഷ്(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സികെ ശശീന്ദ്രന്‍ 13083 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കല്‍പ്പറ്റയില്‍ നിന്ന് വിജയിച്ചത്.
Content Highlights: Mathrubhumi News - Axis My India Exit Poll Wayanad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..