-
തിരുവനന്തപുരം: ധര്‍മ്മടം മണ്ഡലം മുഖ്യമന്ത്രി പിണറായി വിജയന് നിലനിര്‍ത്തുമെന്ന് മാതൃഭൂമി ന്യൂസ് - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം. അഴീക്കോട് മണ്ഡലത്തില്‍ മത്സരം പ്രവചനാതീതമെന്നും സര്‍വേ പറയുന്നു.
പയ്യന്നൂര്‍ ടിഐ മധുസൂദനനിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. എം പ്രദീപ് കുമാര്‍(യുഡിഎഫ്), അഡ്വ.കെകെ ശ്രീധരന് എന്നിവരാണ് പയ്യന്നൂര്‍ മണ്ഡലത്തിലെ മറ്റ് സ്ഥാനാര്‍ഥികള്‍. 2016ല്‍ 40263 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കൃഷ്ണന് പയ്യന്നൂര്‍ മണ്ഡലത്തില്‍ വിജയിച്ചത്.
കല്ല്യാശ്ശേരി മണ്ഡലത്തില്‍ എ വിജിന് വിജയിക്കും. അഡ്വ. ബ്രിജേഷ് കുമാര്‍(യുഡിഎഫ്), അരുണ്‍ കൈതപ്രം(ബിജെപി)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. ടിവി രാജേഷിന്റെ സിറ്റിങ് സീറ്റായ കല്ല്യാശ്ശേരിയില്‍ 2016ല്‍ 42891 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് നേടിയത്.
തളിപ്പറമ്പ് മണ്ഡലം എംവി ഗോവിന്ദന് മാസ്റ്ററിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. വിപി അബ്ദുള്‍ റഷീദ്(യുഡിഎഫ്), എപി ഗംഗാധരന്(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.
ഇരിക്കൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സജീവ് ജോസഫ് വിജയിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. കെസി ജോസഫിന്റെ സിറ്റിങ് സീറ്റായ മണ്ഡലം പതിവ് തെറ്റിക്കാതെ യുഡിഎഫ് നിലനിര്‍ത്തും. സജി കുറ്റിയാനിമറ്റം(എല്‍ഡിഎഫ്), ആനിയമ്മ രാജേന്ദ്രന്(ബിജെപി)എന്നിവരാണ് മറ്റുള്ള സ്ഥാനാര്‍ഥികള്‍. 2016ല്‍ 9647 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെസി ജോസഫ് വിജയിച്ചത്.
അഴീക്കോട് മണ്ഡലത്തില്‍ മത്സരം പ്രവചനാതീതമെന്ന് സര്‍വേ പ്രവചിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നേരിയ മുന്‍തൂക്കമാണ് എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പ്രവചിക്കുന്നത്. കെഎം ഷാജി(യുഡിഎഫ്) കെവി സുമേഷ്(എല്‍ഡിഎഫ്), കെ രഞ്ജിത്ത് (എന്‍ഡിഎ)എന്നിവരാണ് അഴീക്കോട് മണ്ഡലത്തില്‍ ജനവിധി തേടുന്നത്. 2016ലെ തിരഞ്ഞെടുപ്പില്‍ 2287 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎം ഷാജി അഴീക്കോട് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.
കണ്ണൂര്‍ മണ്ഡലത്തില്‍ രാമചന്ദ്രന് കടന്നപ്പള്ളി രാമചന്ദ്രന് തന്നെ വിജയിക്കും.സതീശന് പാച്ചേനി(യുഡിഎഫ്),അര്‍ച്ചന വണ്ടിച്ചാലില്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ലെ തിരഞ്ഞെടുപ്പില്‍ 1196 വോട്ടിന്റെ നേരിയ മുന്‍തൂക്കത്തിലാണ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി വിജയിച്ചത്.
ധര്‍മ്മടം മണ്ഡലം മുഖ്യമന്ത്രി പിണറായി വിജയന് നിലനിര്‍ത്തും. 63 ശതമാനമാണ് ലഭിച്ചേക്കാവുന്ന ഭൂരിപക്ഷം. സി രഘുനാഥ്(യുഡിഎഫ്), സികെ പത്മനാഭന്(എന്‍ഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ലെ തിരഞ്ഞെടുപ്പില്‍ 36905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയന് ധര്‍മ്മടത്ത് നിന്ന് വിജയിച്ചത്.
തലശ്ശേരിയിലും അട്ടിമറികള്‍ക്ക് ഇടകൊടുക്കാതെ എഎന്‍ ഷംസീര്‍ വിജയിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. എംപി അരവിന്ദാക്ഷന്(യുഡിഎഫ്), സിഒടി നസീര്‍(ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ല്‍ 34117 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎന്‍ ഷംസീര്‍ തലശ്ശേരി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.
കൂത്തുപറമ്പ് മണ്ഡലത്തില്‍ കെപി മോഹനന് വിജയിക്കും. പൊട്ടങ്കണ്ടി അബ്ദുള്ള(യുഡിഎഫ്), സി സദാനന്ദന് മാസ്റ്റര്‍(എന്‍ഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ല്‍ മന്ത്രി കെകെ ശൈലജ 12291 വോട്ടിന്റെ ഭൂരിപക്ഷത്തിന് നിലവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപി മോഹനനെ തോല്‍പ്പിച്ച മണ്ഡലമാണ് കൂത്തുപറമ്പ്.
മട്ടന്നൂര്‍ ആരോഗ്യമന്ത്രി കെകെ ശൈലജയിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. ഇല്ലിക്കല്‍ അഗസ്തി(യുഡിഎഫ്), ബിജു എളക്കുഴി(എന്‍ഡിഎ)എന്നിവരാണ് മണ്ഡലത്തില്‍ ജനവിധി തേടിയ മറ്റ് സ്ഥാനാര്‍ഥികള്‍. 2016ല്‍ മന്ത്രി ഇപി ജയരാജന് 43381 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.
പേരാവൂര്‍ മണ്ഡലത്തില്‍ അട്ടിമറി നടക്കുമെന്ന് സര്‍വേ ഫലം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സക്കീര്‍ ഹുസൈനിലൂടെ എല്‍ഡിഎഫ് തിരിച്ചുപിടിക്കും. സിറ്റിങ് എംഎല്‍എ സണ്ണി ജോസഫ്(യുഡിഎഫ്) സ്മിത ജയമോഹന്(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ല്‍ സണ്ണി ജോസഫ് 7989 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പേരാവൂരില്‍ നിന്ന് വിജയിച്ചത്.
Content Highlights: Mathrubhumi News - Axis My India Exit Poll Kannur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..