Photo: Mathrubhumi, PTI
തിരുവനന്തപുരം: മഞ്ചേശ്വരം നിയമസഭാ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമി ന്യൂസ് ആക്സിസ് മൈ ഇന്ത്യ നടത്തിയ എക്സിറ്റ് പോള്‍. ചുരുങ്ങിയത് അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ എ.കെ.എം അഷ്റഫ് വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിവി രമേശനാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രനുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ പി.ബി. അബ്ദുള്‍ റസാഖ് വിജയിച്ച മണ്ഡലമാണ് മഞ്ചേശ്വരം
കാസര്‍കോട് മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് ആണ് ഇക്കുറിയും മത്സരത്തിനിറങ്ങിയത്. രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാവും എന്‍എ നെല്ലിക്കുന്ന് വിജയിക്കുന്നതെന്നും സര്‍വേ പ്രവചിക്കുന്നു. എല്‍ഡിഎഫിന് വേണ്ടി എംഎ ലത്തീഫ്, യുഡിഎഫിന് വേണ്ടി എന്‍എ നെല്ലിക്കുന്ന് എന്‍ഡിഎയ്ക്ക് വേണ്ടി കെ ശ്രീകാന്ത് എന്നിവരാണ് ജനവിധി തേടിയത്. 2016ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ എന്‍എ നെല്ലിക്കുന്ന് വിജയിച്ച മണ്ഡലമാണ് കാസര്‍കോട്. 8607 വോട്ടിന്റെ ഭീരിപക്ഷത്തിനാണ് എന്‍എ നെല്ലിക്കുന്ന് മത്സരിച്ചത്. ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്.
ഉദുമ സിഎച്ച് കുഞ്ഞമ്പുവിലൂടെ സിപിഎം നിലനിര്‍ത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 3832 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന്റെ കെ.കുഞ്ഞിരാമനാണ് ഉദുമയില്‍ നിന്ന് വിജയിച്ചത്
കാഞ്ഞങ്ങാട് മണ്ഡലം എല്‍ഡിഎഫ് നിലനിര്‍ത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. സിറ്റിങ് എംഎല്‍എ ആയ ഇ ചന്ദ്രശേഖരനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരത്തിനിറങ്ങിയത്. പിവി സുരേഷ്(യുഡിഎഫ്),എം ബല്‍രാജ്(എന്‍ഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ലെ തിരഞ്ഞെടുപ്പില്‍ 26011 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇ ചന്ദ്രശേഖരന് കാഞ്ഞങ്ങാട് മത്സരിച്ചത്.
തൃക്കരിപ്പൂരില്‍ എം.രാജഗോപാല്‍ ഇത്തവണയും നിന്ന് വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലം. 16348 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് കഴിഞ്ഞ തവണ വിജയിച്ച മണ്ഡലമാണ് തൃക്കരിപ്പൂര്‍.
Content Highlights: Mathrubhumi News - Axis My India Exit Poll
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..