തിരുവനന്തപുരം: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലായി. മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസ് ആണ്‌ അറസ്റ്റിലായത്.

 

ഇന്നലെ രാത്രി തിരുവനന്തപുരത്ത് വെച്ചായിരുന്നു അറസ്റ്റ്. മാധ്യമപ്രവര്‍ത്തകനെ അന്വേഷണ വിധേയമായി മാതൃഭൂമി ന്യൂസ് സസ്‌പെന്‍ഡ് ചെയ്തു.

അതേസമയം ഇത് സംബന്ധിച്ച പരാതി സ്ഥാപനത്തിന്റെ മേലധികാരികള്‍ക്കോ സ്ഥാപനത്തിന്റെ വനിതാ കംപ്ലയിന്റ് കമ്മിറ്റിക്കോ പരാതിക്കാരിയില്‍നിന്നു ലഭിച്ചിട്ടില്ല. നേരിട്ട് പോലീസിന് പരാതി നല്‍കുകയായിരുന്നു. പരാതിക്കാരിക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് മാതൃഭൂമിന്യൂസ് മാനേജ്‌മെന്റ് അറിയിച്ചു.