സീഡ് ഹരിതവിദ്യാലയ പുരസ്കാരങ്ങൾ സമ്മാനിച്ചു


ഫോട്ടോ: ബി മുരളികൃഷ്ണൻ

കൊച്ചി: സീഡ് ഹരിതവിദ്യാലയ പുരസ്കാരങ്ങൾ സമ്മാനിച്ചു. വിശിഷ്ട ഹരിതവിദ്യാലയ പുരസ്കാരം വിദ്യോദയ സ്കൂളിനും ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം ഭവൻസ് വിദ്യാമന്ദിറിനും ലഭിച്ചു. തേവയ്ക്കൽ വിദ്യോദയ സ്കൂളിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പുരസ്കാര വിതരണം നടത്തി.

സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനം നേടിയ തേവയ്ക്കൽ വിദ്യോദയ സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയ പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ ജില്ലാ തലത്തിൽ ഒന്നാംസ്ഥാനം നേടിയ എളമക്കര ഭവൻസ് വിദ്യാമന്ദിർ ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം ഏറ്റുവാങ്ങി. എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ പള്ളുരുത്തി ഒ.എൽ.സി.ജി.എച്ച്.എസ്., പൊന്നുരുന്നി സി.കെ.സി.എച്ച്.എസ്., വടുതല ആർച്ച് ബിഷപ്പ് അട്ടിപ്പേറ്റി പബ്ലിക് സ്കൂൾ എന്നീ സ്കൂളുകൾക്കാണ് ആദ്യം മൂന്ന് സ്ഥാനക്കാർക്കുള്ള പുരസ്കാരം.

ആലുവ വിദ്യാഭ്യാസ ജില്ലയിൽ ഇല്ലിത്തോട് ഗവ. യു.പി. സ്കൂൾ, അണ്ടിപ്പിള്ളിക്കാവ് എച്ച്.ഡി.പി.വൈ. സ്കൂൾ, കരുമാലൂർ ആലങ്ങാട് ജമാഅത്ത് സ്കൂൾ എന്നിവരും മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഈസ്റ്റ് മാറാടി ജി.വി.എച്ച്.എസ്.എസ്., പായിപ്ര ഗവ. യു.പി. സ്കൂൾ, വെള്ളാരംകല്ല് പഞ്ചായത്ത് യു.പി. സ്കൂൾ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി.

കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം മാർ ബേസിൽ സ്കൂൾ, കോടനാട് മാർ ഔഗേൻ സ്കൂൾ, വേങ്ങൂർ എം.കെ.എച്ച്.എസ്.എസ്. എന്നിവർ പുരസ്കാരം സ്വന്തമാക്കി. ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ, ജെം ഓഫ് സീഡ്, ബെസ്റ്റ് സീഡ് റിപ്പോർട്ടർ, സീസൺ വാച്ച് പുരസ്കാരങ്ങൾ തുടങ്ങിയവയും ചടങ്ങിൽ വിതരണം ചെയ്തു.

ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് സി. ദാമോദരൻ അധ്യക്ഷത വഹിച്ചു. വിദ്യോദയ സ്കൂൾ എക്സിക്യുട്ടീവ് ട്രസ്റ്റി ഡോ. പി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സെറിൻ ഫിലിപ്പ്, സീസൺ വാച്ച് കോ - ഓർഡിനേറ്റർ മുഹമ്മദ് നിസാർ, വിദ്യോദയ സ്കൂൾ പ്രിൻസിപ്പൽ ഗീതാ രാജീവ്, മാതൃഭൂമി യൂണിറ്റ് മാനേജർ പി. സിന്ധു, സ്പെഷ്യൽ കറസ്പോണ്ടന്റ് കെ. പത്മജൻ, ചീഫ് റിപ്പോർട്ടർ സിറാജ് കാസിം എന്നിവർ സംസാരിച്ചു.

Content Highlights: Mathrubhumi Haritha Vidyalayam Award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented