മാതൃഭൂമി മുന്‍ അസി.എഡിറ്റര്‍ കെ.സുധാകരന്‍ പിള്ള അന്തരിച്ചു


കെ.സുധാകരൻപിള്ള

കോഴിക്കോട്: മാതൃഭൂമി മുന്‍ അസി. എഡിറ്റര്‍ മലാപ്പറമ്പ് സാകേതത്തില്‍ കെ. സുധാകരന്‍പിള്ള (58) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശിയാണ്. മാതൃഭൂമിയുടെ കോഴിക്കോട് എഡിഷന്റെ ന്യൂസ് എഡിറ്ററായും കൊച്ചി യൂണിറ്റിൽ ധനകാര്യ-വാണിജ്യം പേജുകളുടെ ചുമതലയുള്ള അസിസ്റ്റന്റ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

സ്‌പോര്‍ട്‌സ്, ധനകാര്യം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യംചെയ്തിരുന്നു. പത്രപ്രവര്‍ത്തകരുടെ ട്രേഡ് യൂണിയന്‍ രംഗത്ത് വളരെ സജീവമായിരുന്ന അദ്ദേഹം മാതൃഭൂമി ജേണലിസ്റ്റ്‌സ് യൂണിയന്‍ കേന്ദ്രകമ്മിറ്റിയുടെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മാതൃഭൂമി എംപ്ലോയീസ് കോണ്‍കോഡ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാനസമിതി അംഗമായിരുന്നു.

ഭാര്യ: പി.ജി. സീന (തളി സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക). മക്കള്‍: വി.എസ്. ദേവിക (ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി പിഎച്ച്.ഡി. വിദ്യാര്‍ഥിനി), വി.എസ്. സജയ് (ബി.എസ്സി. വിദ്യാര്‍ഥി, ഡോണ്‍ ബോസ്‌കോ ഇരിട്ടി). സഹോദരങ്ങള്‍: പരേതനായ രവീന്ദ്രന്‍ പിള്ള, പരേതനായ തുളസീധരന്‍ പിള്ള, രാജേന്ദ്രന്‍ പിള്ള (ബിസിനസ്), മോഹന്‍ പിള്ള (ബിസിനസ്), വിമലാമ്മ, വിജയന്‍ പിള്ള. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് പുതിയപാലം ശ്മശാനത്തിൽ.

Content Highlights: mathrubhumi former assistant editor K Sudhakaranpillai passed away

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented