എം.വി ഗോവിന്ദൻ | ഫോട്ടോ മാതൃഭൂമി
തിരുവനന്തപുരം: 'മാതൃഭൂമി' വ്യാഴാഴ്ച പ്രസിദ്ധീകരിച്ച 'ഗരീബി ഹഠാവോ' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചപോലെ ദാരിദ്ര്യത്തിന്റെ നിഴല്‍വീഴുന്ന എല്ലാ കുടുംബങ്ങള്‍ക്കും താങ്ങും തണലുമാകാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്. മുഖപ്രസംഗം സമൂഹം ചര്‍ച്ചചെയ്യേണ്ട വിഷയമാണെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
കോണ്‍ഗ്രസ് മുന്നോട്ടുവെച്ച 'ദാരിദ്ര്യ ഉന്മൂലം' എന്ന മുദ്രാവാക്യം ഇത്രയുംകാലം രാജ്യം ഭരിച്ചിട്ടും അവര്‍ക്ക് യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ അധികാരത്തിലുള്ള ബി.ജെ.പി. സര്‍ക്കാരിന് ദാരിദ്ര്യനിര്‍മാര്‍ജനം ഒരു വിഷയമല്ല. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അതിദാരിദ്ര്യ നിര്മാര്ജനയജ്ഞവുമായി മുന്നോട്ടുപോകുന്നത് സ്വാഗതാര്‍ഹമാണെന്നു വിലയിരുത്താന്‍ മാതൃഭൂമി തയ്യാറായി -മന്ത്രി പറഞ്ഞു.
മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്ന 64,006 കുടുംബങ്ങളെ അതിദരിദ്ര കുടുംബങ്ങളായിക്കണ്ട് അവരെ മുഖ്യധാരാജീവിതത്തിലേക്ക് നയിക്കുന്നതിനാവശ്യമായ സൂക്ഷ്മപദ്ധതി ഉണ്ടാക്കി, അവരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.
തൊഴിലുറപ്പുപദ്ധതിയും കുടുംബശ്രീയും പോലുള്ള സംവിധാനങ്ങളെ ഇത്തരം കുടുംബങ്ങള്‍ക്ക് ആശ്രയിക്കാന്‍ പറ്റുന്നവിധത്തില്‍ കൂടുതല്‍ കാര്യക്ഷമമാക്കും -മന്ത്രി പറഞ്ഞു.
Content Highlights: Mathrubhumi editorial poverty Minister M.V Govindan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..