തങ്കച്ചന്റെ പെയിന്റിങ്
കോട്ടയം: കൊറോണയോട് പടവെട്ടുന്ന കേരളത്തിന് പ്രചോദനമായ ആ മാതൃഭൂമി ചിത്രം പകര്‍ത്തി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈയടിയുമായി ഗിറ്റാറിസ്റ്റ്.
കൊറോണ ഭേദമായ ഇന്ത്യയിലെത്തന്നെ ഏറ്റവും പ്രായംചെന്ന വ്യക്തികളായ റാന്നി ഐത്തല പട്ടയില്‍ തോമസ്-മറിയാമ്മ ദമ്പതിമാരുടെ ഈസ്റ്റര്‍ തലേന്നത്തെ സന്തോഷനിമിഷമാണ് ഈ കലാകാരന് പ്രചോദനമായത്.

തോമസ്-മറിയാമ്മ ദമ്പതിമാര്‍ക്ക് ആദരംനല്‍കിയ കലാകാരന്‍ ഈ മാഹാമാരിയെ നമ്മള്‍ ഒറ്റക്കെട്ടായി തോല്‍പ്പിക്കുമെന്ന ശുഭചിന്തയും പങ്കിടുന്നു. ഇതിനായി പ്രയത്‌നികുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും നീതിപാലകര്‍ക്കുമാണ് പെയിന്റിങ് സമര്‍പ്പിച്ചിരിക്കുന്നത്.
ജലസേചനവകുപ്പില്‍ ഓവര്‍സിയറായിരുന്ന തങ്കച്ചന്‍ ചെറുപ്പകാലത്ത് ഗിറ്റാറില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. യു ടേണ്‍ എന്ന ബാന്റിലും പ്രവര്‍ത്തിച്ചിരുന്നു. ലോക്ഡൗണ്‍കാലത്ത് വീട്ടിലിരിക്കവേയാണ് ചിത്രകലയുടെ പഴയതാത്പര്യം വീണ്ടെടുത്തത്. ഉയിര്‍പ്പ് പ്രമേയമാക്കി വാട്ടര്‍ കളറില്‍ ഒരു ചിത്ര പരമ്പര ഒരുക്കവേയാണ് മാതൃഭൂമി ചിത്രം കണ്ടത്. ഇതോടെ തോമസും മറിയാമ്മയും ആ തൂലികയുടെ വിഷയമായി. 'എന്റെ ജീവനേ...' എന്ന കാച്ച് വേര്‍ഡ്‌പോലും ഒരു സന്ദേശം നല്‍കുന്നതായി അദ്ദേഹം വിലയിരുത്തി.
കോട്ടപ്പുറം എല്‍.പി. സ്‌കൂളിലെ അധ്യാപിക വി.എ. ബീനയാണ് ഭാര്യ. മക്കളായ അമല്‍ കായികാധ്യാപകനും നിധിന്‍ ജോസഫ് എന്‍ജിനിയറുമാണ്.
Content Highlight: Painting of Mathrubhumi Easter photo
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..