മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു


ഉഷ വീരേന്ദ്രകുമാർ | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗം ഉഷ വീരേന്ദ്രകുമാർ(82) അന്തരിച്ചു. എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്.

ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്‌മിലയുടെയും മകളായ ഉഷാദേവി 1958- ലാണ് വീരേന്ദ്രകുമാറിന്റെ ജീവിതസഖിയായത്.

വീരേന്ദ്രകുമാറിന്റെ ജീവിതത്തിലുടനീളം ഉഷ കൂടെയുണ്ടായിരുന്നു. ലോകം മുഴുവന്‍ സഞ്ചരിച്ച വീരേന്ദ്രകുമാറിന്റെ യാത്രകളിലെല്ലാം അവരും ഒപ്പമുണ്ടായിരുന്നു. എഴുത്തുകാരനും വാഗ്മിയും ജനപ്രതിനിധിയും സമരനായകനുമെല്ലാമായി എം.പി. വീരേന്ദ്രകുമാര്‍ പടര്‍ന്നു പന്തലിച്ചപ്പോള്‍ അതിന്റെ വേരായിരുന്നു എല്ലാ അര്‍ഥത്തിലും ഉഷ.

Also Read

ക്ഷമ, പക്വത, സഹനം; ഉഷയിൽ നിന്ന് എം.പി വീരേന്ദ്രകുമാർ ...

മക്കള്‍: എം.വി. ശ്രേയാംസ് കുമാര്‍ (മാനേജിങ്ങ് ഡയറക്ടര്‍, മാതൃഭൂമി), എം.വി. ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കള്‍: എം.ഡി. ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന്‍ (ബെംഗളൂരൂ).

ഇന്നു വൈകീട്ടുവരെ കോഴിക്കോട് ചാലപ്പുറത്തെ വസതിയിൽ പൊതുദർശനം. നാളെ (ശനിയാഴ്ച) രാവിലെ വയനാട്ടിലേക്ക്. സംസ്‌കാര ചടങ്ങുകള്‍ വൈകിട്ട് 3 മണിക്ക് പുളിയാര്‍മലയിലെ വീട്ടുവളപ്പില്‍.

സഹോദരിയെ നഷ്ടപ്പെട്ട വേദന-പി.വി. ചന്ദ്രന്‍

സഹോദരിയെ നഷ്ടപ്പെട്ട വേദനയാണ് ഉഷ വീരേന്ദ്രകുമാറിന്റെ മരണത്തോടെ അനുഭവപ്പെടുന്നതെന്ന് മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍. 45 വര്‍ഷത്തെ സ്‌നേഹബന്ധമാണ് ഓര്‍മയാകുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന കുടുംബാഗത്തേയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. വിയോഗത്തില്‍ ഏറെ വേദനിക്കുന്നു.

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അനുശോചിച്ചു

വീരേന്ദ്രകുമാറിന്റെ സഹധര്‍മിണി ഉഷയുടെ വിയോഗം ഏറെ ദുഃഖത്തോടെയാണ് ശ്രവിച്ചത്. വീരേന്ദ്രകുമാറിന്റെ ജീവിതത്തില്‍ കൂടെനിന്ന് കരുത്ത് നല്‍കിയ വ്യക്തിത്വത്തിന് ഉടമയാണ് ഓര്‍മയാകുന്നത്. വീരേന്ദ്രകുമാറിന്റെ വിയോഗത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് ഉണ്ടായ ഈ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.

കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അനുശോചിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും മുന്‍ രാജ്യസഭാംഗവുമായ അന്തരിച്ച എം.പി വീരേന്ദ്രകുമാറിന്റെ പത്‌നി ഉഷ വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അനുശോചനം രേഖപ്പെടുത്തി. മകന്‍ എം.വി ശ്രേയാംസ്‌കുമാര്‍, മറ്റു കുടുംബാംഗങ്ങള്‍ എന്നിവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നു മന്ത്രി വ്യക്തമാക്കി.

സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അനുശോചിച്ചു

തിരുവനന്തപുരം: സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ശക്തിയായിരുന്നു ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ എന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ സ്പീക്കറും പങ്കുചേര്‍ന്നു.

എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അനുശോചിച്ചു

വിരേന്ദ്രകുമാര്‍ എന്ന പൊതുപ്രവര്‍ത്തകന്റെ ജീവിതത്തിലെ താങ്ങും തണലും ശക്തിയുമായിരുന്നു ഉഷ ചേച്ചി. ഇക്കാര്യം യശശരീരനായ വിരേന്ദ്രകുമാര്‍ നേരത്തെ പലഘട്ടത്തിലും വ്യക്തമാക്കിയിട്ടുണ്ട്. ഒരു പൊതുപ്രവര്‍ത്തകന്റെ തിരക്കുകള്‍ക്കിടയില്‍ അവരെ കുടുംബവും സമൂഹവുമായി ഇണക്കിചേര്‍ക്കുന്ന വലിയ കടമ ഉത്തരവാദിത്തത്തോടെ നിര്‍വഹിച്ച ഉഷ ചേച്ചി വിരേന്ദ്രകുമാറെന്ന മഹാരഥന്റെ വളര്‍ച്ചയില്‍ നല്‍കിയ പിന്തുണയും സ്‌നേഹവും ഒരിക്കലും മാറ്റിനിര്‍ത്താന്‍ കഴിയില്ല. അറിവിന്റെ കലവറയായും മലയാളത്തിന്റെ സ്പന്ദനമായും മാതൃഭൂമി എന്ന പ്രസ്ഥാനത്തെ അടയാളപ്പെടുത്തുന്നതിൽ ഉഷാ വീരേന്ദ്രകുമാർ വഹിച്ച പങ്ക് അവിസ്മരണീയമാണ്.

മകൻ ശ്രേയംസ് കുമാറിനൊപ്പം നിരവധി തവണ ആ വീട്ടിൽ പോകുന്നതിനും ഒരമ്മയുടെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാനും ലഭിച്ച അവസരങ്ങൾ ഈയവസരത്തിൽ സ്മരിക്കുന്നു. വിരേന്ദ്രകുമാറിന്റെ ജീവിതത്തിലെ നിഴലായി സഞ്ചരിച്ച ഉഷചേച്ചിയുടെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം ആ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് അനുശോചിച്ചു

മാതൃഭൂമിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ഉഷ വീരേന്ദ്രകുമാര്‍. പരേതനായ എം.പി. വീരേന്ദ്രകുമാറിന്‍റെ ജീവിതത്തിലുടനീളം ഉണ്ടായിരുന്ന ഉഷ വീരേന്ദ്രകുമാര്‍ അദ്ദേഹത്തോടൊപ്പം ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെയും മാതൃഭൂമിയുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു

മാതൃഭൂമി മുൻ മാനേജിംഗ് ഡയറക്ടറും എഴുത്തുകാരനും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ പത്നിയായ ഉഷ അക്ഷരാർത്ഥത്തിൽ അദ്ദേഹത്തിന്റെ ശക്തിയായിരുന്നു. രാഷ്ട്രീയക്കാരൻ എന്നതിനൊപ്പം താൻ ഒരു അച്ഛനും, ഭര്‍ത്താവും സഹോദരനും ആണെന്ന തിരിച്ചറിവ് പലപ്പോഴായി ഉണ്ടാക്കിത്തന്നത് ഭാര്യയാണെന്ന് വീരേന്ദ്രകുമാർ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.

Content Highlights: mathrubhumi director usha veerendrakumar passed away

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented