കോഴിക്കോട്: മാതൃഭൂമി ഡോട് കോം- എ.ആര്‍.എം.സി. 'അമ്മയോടൊപ്പം' സെല്‍ഫി മത്സരത്തിലെ വിജയിക്ക് സമ്മാനം വിതരണം ചെയ്തു. വിജയിയായ ദീപ്തിക്ക് എ.ആര്‍.എം.സി. ഐ.വി. എഫ്. ഫെര്‍ട്ടിലിറ്റി സെന്ററിന്റെ എം.ഡിയും ഇന്‍ഫെര്‍ട്ടിലിറ്റി വിദഗ്ധനുമായ ഡോ. കെ. യു. കുഞ്ഞുമൊയ്തീന്‍ സ്വര്‍ണനാണയം സമ്മാനിച്ചു. കോഴിക്കോട് എ.ആര്‍.എം.സി. ഐ.വി. എഫ്. ഫെര്‍ട്ടിലിറ്റി സെന്ററില്‍ വ്യാഴാഴ്ചയായിരുന്നു ചടങ്ങ്.
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ജിത വിനീത്, മാതൃഭൂമി മീഡിയാ സൊല്യൂഷന്‍ സീനിയര്‍ മാനേജര്‍ ശ്രീജിത് കടത്തനാട്, ഡെപ്യൂട്ടി മാനേജര്‍ (മാതൃഭൂമി ടെലിവിഷന്‍) കെ. വി. ബിജു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.