.
തിരുവനന്തപുരം: ശതാബ്ദിവര്‍ഷത്തില്‍ മാതൃഭൂമിയുടെ മഹാശില്പികള്ക്ക് ശനിയാഴ്ച ആദരമര്‍പ്പിക്കും. മാതൃഭൂമിയുടെ ആദ്യഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നത് നൂറുവര്‍ഷംമുമ്പ് മേയ് 28-നാണ്. കെ.പി. കേശവമേനോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആ യോഗത്തിലാണ് ആദ്യ മാനേജിങ് ഡയറക്ടറായി കെ. മാധവന് നായരെ നിശ്ചയിച്ചതും സ്ഥാപക പബ്ലിഷര്‍ കുറൂര്‍ നീലകണ്ഠന് നമ്പൂതിരിപ്പാടിന് കമ്പനിയുടെ ആദ്യ ഓഹരികള്‍ നല്‍കുന്നതും.
മാതൃഭൂമിയെ ആധുനികതയിലേക്ക് കൈപിടിച്ചുനടത്തിയ എം.പി. വീരേന്ദ്രകുമാര്‍ വിടപറഞ്ഞതും രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേദിവസത്തിലാണ്. ഈ ദിനത്തിലാണ് മാതൃഭൂമി നാളേക്കുവേണ്ടി ചിന്തിച്ച അതിന്റെ മഹാശില്പികള്ക്ക് ആദരമര്‍പ്പിക്കുന്നത്. ഒപ്പം പരിസ്ഥിതിയുടെ വിവിധ തലങ്ങളെപ്പറ്റിയുള്ള പ്രഭാഷണങ്ങളും.

വൈകുന്നേരം അഞ്ചിന് കവടിയാര്‍ ഉദയ് പാലസ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങ് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് ഉദ്ഘാടനം ചെയ്യും. കവി വി. മധുസൂദനന് നായര്‍ എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. 'കേരള വികസനവും പരിസ്ഥിതിയും' എന്ന വിഷയത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലും 'വികസനവും പരിസ്ഥിതിയും' എന്ന വിഷയത്തില്‍ വന്ദനാ ശിവയും 'മാതൃഭൂമിയും പരിസ്ഥിതിയും' എന്ന വിഷയത്തില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്കുമാറും പ്രഭാഷണം നടത്തും. മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന് അധ്യക്ഷതവഹിക്കും. ജോയന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ് സ്വാഗതവും ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് എം.എസ്. ദേവിക നന്ദിയും പറയും.
Content Highlights: Mathrubhumi centenary celebrations M.P Veerendra Kumar
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..