.
കൊച്ചി: മാതൃഭൂമിയുടെ ഒരുവര്‍ഷംനീണ്ട ശതാബ്ദിയാഘോഷത്തിന്റെ സമാപനത്തിനും പുതിയൊരു അക്ഷരസഞ്ചാരത്തിന്റെ ആരംഭത്തിനും ശനിയാഴ്ച നെടുമ്പാശ്ശേരിയിലെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ വേദിയാകും. രാവിലെ ഒമ്പതിന്, അമ്പതുവര്‍ഷമായി മാതൃഭൂമിയോടൊപ്പം സഞ്ചരിക്കുന്ന ഏജന്റുമാരെ ആദരിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.
പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ അധ്യക്ഷനാകും. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പുമന്ത്രി അനുരാഗ് ഠാക്കൂറാണ് മുഖ്യാതിഥി. പ്രത്യേകസ്മരണികയുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിക്കും.
മന്ത്രിമാരായ കെ. രാജന്‍, പി. രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍, എം.പി.മാരായ ബെന്നി ബെഹനാന്‍, ജോസ് കെ. മാണി, ജെബി മേത്തര്‍, ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്ത് എന്നിവര്‍ ആശംസയര്‍പ്പിക്കും. മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ സ്വാഗതവും ജോയന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ് നന്ദിയും പറയും.
Content Highlights: Mathrubhumi centenary celebrations conclude today
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..