മാതൃഭൂമി നൂറാം വാർഷികാഘോഷത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തപ്പോൾ | ഫോട്ടോ: ബിജു വർഗീസ്
തിരുവനന്തപുരം: മാതൃഭൂമി ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനംചെയ്തു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ റവന്യു മന്ത്രി കെ. രാജന്‍, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍, മുന്‍ പ്രതിപക്ഷ നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല, ജോണ്‍ ബ്രിട്ടാസ് എംപി, വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ എംപി, മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മാതൃഭൂമി രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് നല്‍കിയ ഊര്‍ജ്ജം കേരളത്തിന്റെ സ്വാതന്ത്ര്യ സമരങ്ങളുടെ നേര്‍ക്കണ്ണാടിയായി നില്‍ക്കുന്നുവെന്നും നാടിന്റെ ദിനപത്രം എന്ന നിലയിലാണ് വായനക്കാര്‍ മാതൃഭൂമിയെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ മാറ്റംകൊണ്ടുവരാന്‍ നിരന്തരം പ്രയത്‌നിച്ച സ്ഥാപനമാണ് മാതൃഭൂമി. സത്യം, സമത്വം, സ്വാതന്ത്ര്യം എന്നീ മഹത്തായ വാക്കുകളില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമാണ് മാതൃഭൂമി നടത്തുന്നത്. ഇന്നത്തെ കാലഘട്ടത്തിലെ മാറിയ സാഹചര്യത്തില്‍ സമത്വത്തിനായുള്ള പോരാട്ടത്തിലാണ് മാതൃഭൂമിയും. മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സമൂഹത്തെ നിര്‍ഭയമായി മുന്നില്‍നിന്ന് നയിക്കുകയാണ് മാതൃഭൂമിയെന്നും ശ്രേയാംസ്‌കുമാര്‍ എം.പി. പറഞ്ഞു.
വിശ്വാസ്യതയും നിഷ്പക്ഷതയുമാണ് മാതൃഭൂമിയുടെ സ്വാധീനശക്തി. അതാണ് മാതൃഭൂമിയെ വളര്‍ത്തിയത്. ഇത് ഭാവിയിലും തുടരുമെന്നും കേരളത്തിന്റെ വികസനത്തില്‍ സര്‍ക്കാരിനൊപ്പം എന്നും മാതൃഭൂമിയുണ്ടാകുമെന്നും പി.വി. ചന്ദ്രന്‍ വ്യക്തമാക്കി.
മാര്‍ച്ച് 18-നാണ് മാതൃഭൂമിയുടെ ഒരുവർഷം നീളുന്ന നൂറാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമാകുന്നത്.
Content Highlights: mathrubhumi 100 years logo reveal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..