Photo: Screengrab
പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭയുടെ പുതിയ പരമാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ എന്ന് അറിയപ്പെടും. ചടങ്ങുകൾക്ക് നേതൃത്വം നൽകിയ സഭയിലെ മുതിർന്ന മെത്രാപ്പൊലീത്തയായ ഡോ. കുര്യാക്കോസ് മാർ ക്ലീമീസ് ആണ് നാമകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനായിരിക്കെയാണ് സഭയുടെ തലവനായി ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത തെരഞ്ഞെടുക്കപ്പെടുന്നത്.
അനുമോദന ചടങ്ങിൽ വിവിധ സഭകളുടെ പ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും പങ്കെടുക്കും. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി വി എൻ വാസവനും പങ്കെടുക്കുമെന്നാണ് വിവരം.
പരുമലയിൽ ചേർന്ന മലങ്കര അസോസിയേഷൻ യോഗത്തിലാണ് ഡോ. മാത്യൂസ് മാർ സേവേറിയോസിനെ സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുത്തത്. 22-മത് മലങ്കര മെത്രാപ്പൊലീത്ത ആയും 9-ാമത് കാതോലിക്കയുമായാണ് അദ്ദേഹത്തിന്റെ ആഗമനം. കഴിഞ്ഞ 40 വർഷത്തിലേറെയായി വൈദിക അധ്യാപകന രംഗത്ത് അദ്ദേഹം സജീവമായി പ്രവർത്തിച്ചു വരികയാണ്.
ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്താ മാത്രമാണ് കാതോലിക്കാ സ്ഥാനത്തേക്ക് നാമനിർദേശപത്രിക നൽകിയിരുന്നത്. അതിനാൽ, മാർ സേവേറിയോസ് കാതോലിക്കാ ബാവായായി തിരഞ്ഞെടുക്കപ്പെടുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. നേരത്തെ സഭാ എപ്പിസ്കോപ്പൽ സുന്നഹദോസിൽ മാർ സേവേറിയോസ് മെത്രാപ്പൊലീത്തായെ കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച പരുമലയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന് ഇതിന് അംഗീകാരം നല്കി.
Content Highlights: Mathews Mar Severios elected supreme head of Malankara Orthodox Syrian Church
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..