യുഎഇയിലേക്ക് ബാഗ് അയച്ചതിൽ വ്യക്തതവരുത്തണം; മുഖ്യമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി മാത്യു കുഴൽനാടൻ


-

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് മൂന്ന് ചോദ്യവുമായി മാത്യു കുഴൽനാടൻ എംഎൽഎ. ഗൾഫ് സന്ദർശനത്തിനിടെ നയതന്ത്ര ചാനൽ വഴി ബാഗ് കേരളത്തിൽ നിന്ന് കൊണ്ടുപോയിട്ടുണ്ടോ? ഉണ്ടെങ്കിൽ അക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. ഈ ചോദ്യങ്ങൾക്കൊന്നും കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ലെന്നും മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

യുഎഇ സന്ദർശനത്തിനിടെ ബാഗ് മറന്നുവെച്ചിട്ടില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. എന്നാൽ മുഖ്യമന്ത്രി യുഎഇയിൽ ആയിരിക്കുമ്പോൾ മുഖ്യമന്ത്രിക്കുവേണ്ടി എന്നുപറഞ്ഞ് ഏതെങ്കിലും ബാഗ് അദ്ദേഹം സ്വീകരിച്ചിട്ടുണ്ടോ ഇല്ലയോ? അങ്ങനെ സ്വീകരിച്ചിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് അത് സാധാരണ റൂട്ടിൽ അയച്ചില്ല? നയതന്ത്ര ചാനൽ വഴി സ്വീകരിച്ചത് അതേ ബാഗ് തന്നെയാണോ? ഈ മൂന്ന് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ഒരു ബാഗ് കൊണ്ടുപോകാൻ മറന്നിരുന്നുവെന്നാണ് ശിവശങ്കര്‍ കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നത്. എന്നാൽ അത്തരത്തിൽ ഒരു ബാഗ് മറന്നുവെച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ ഉത്തരം.

എന്നാൽ സ്വപ്ന സുരേഷ് ഇത്തരത്തിൽ ഒരു ബാഗ് മറന്നുവെച്ചതായി നേരത്തെ രഹസ്യമൊഴി നൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. അതിഥികൾക്കുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗാണ് മറന്നതെന്ന് എം. ശിവശങ്കറും കസ്റ്റംസിന് മൊഴി നൽകിയിരുന്നു. പിന്നീട് ഇത് കോൺസുൽ ജനറലിന്റെ സഹായത്തോടെ യുഎഇയിൽ എത്തിച്ചു എന്നായിരുന്നു മൊഴിയിൽ എം ശിവശങ്കർ പറഞ്ഞത്. എന്നാൽ ഇത്തരത്തിൽ ഒരു ബാഗ് യുഎഇ സന്ദർശനത്തിൽ മറന്നുവെച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്.

Content Highlights: mathew kuzhalnadan ask three questions to cm

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented