കൊല്ലം: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലിത്ത കാലംചെയ്ത വിവരം വളരെ ദുഃഖത്തോടെയാണ് കേട്ടതെന്ന് മാതാ അമൃതാനന്ദമയി. മതചിന്തകളും ആദ്ധ്യാത്മിക തത്ത്വങ്ങളും കാലത്തിനനുസരിച്ച് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയും, അതേസമയം മതത്തിനതീതമായി നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തില്‍ മാതാ അമൃതാനന്ദമയി പറഞ്ഞു. 

എല്ലാ വിഭാഗക്കാരെയും ഒരുപോലെ ഉള്‍ക്കൊള്ളുവാന്‍ തിരുമേനിക്കു സാധിച്ചു. ലളിതമായ വാക്കുകളിലൂടെ മറ്റുള്ളവരെ സ്വാധീനിക്കാനും ഉള്‍പ്രേരണ നല്‍കാനും അദ്ദേഹത്തിന് ഒരു പ്രത്യേകമായ കഴിവുണ്ടായിരുന്നു. സമൂഹത്തിന്റെ നല്ലൊരു സുഹൃത്തിനെയും മനുഷ്യസ്‌നേഹിയേയുമാണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലിത്തയുടെ  ദേഹവിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. ആശ്രമവുമായി അദ്ദേഹത്തിന് അടുത്ത ആത്മബന്ധമുണ്ടായിരുന്നു. തിരുമേനിയുടെ സ്മരണയ്ക്കു മുമ്പില്‍ ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. 

content highlights: Mata Amritanandamayi on Philipose Mar Chrysostom