'കടലില്ലാതെ ജീവിതമാര്‍ഗമില്ല': വിഴിഞ്ഞം തുറമുഖ കവാടത്തില്‍ കരിങ്കൊടിയുമായി മത്സ്യത്തൊഴിലാളികള്‍


വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നിലെ പ്രതിഷേധം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുടെ സമരം. തുറമുഖത്തിന്റെ പ്രധാന കവാടം ഉപരോധിച്ചാണ് പ്രതിഷേധം. അതിരൂപതയുടെ യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ തുറമുഖ കവാടത്തിലേക്ക് കരിങ്കൊടിയേന്തി ബൈക്ക് റാലി സംഘടിപ്പിച്ചാണ് എത്തിയത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട പരാതികളാണ് ഇവര്‍ ഉന്നയിക്കുന്നത്.

തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് ശാസ്ത്രീയപഠനം നടത്തണം. പുനരധിവാസം ഉറപ്പാക്കണം തുടങ്ങിയവയാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍. മുന്‍പ് പല തവണ സമരം നടത്തിയിട്ടും ആവശ്യങ്ങള്‍ പരിഗണിക്കാത്തതിനാലാണ് നാലാം ഘട്ടത്തില്‍ സമരം ശക്തിപ്പെടുത്തുന്നത്. വീടെല്ലാം പൊയ്‌ക്കൊണ്ടിരിക്കുന്നു, മണ്ണെണ്ണ വില കുറച്ച് നല്‍കണം, തീരദേശം സംരക്ഷിക്കപ്പെടണം അര്‍ഹിക്കുന്ന പുനരധിവാസം ഉറപ്പുവരുത്തണം, ഉപജീവന മാര്‍ഗം വികസനത്തിന്റെ പേരില്‍ നഷ്ടപ്പെടുന്നു. വാഗ്ദാനം ചെയ്ത പാക്കേജ് കിട്ടണം എന്നിങ്ങനെയാണ് സമരക്കാരുടെ ആവശ്യങ്ങള്‍.

തുടക്കത്തില്‍ പറഞ്ഞതൊന്നും നിര്‍വഹിക്കുന്നില്ലെന്നും എല്ലാത്തില്‍ നിന്നും പിന്‍മാറുകയാണ് സര്‍ക്കാര്‍. അതിന് പരിഹാരം കാണാതെ സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും സമരക്കാര്‍ പറയുന്നു. കഴിഞ്ഞയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വള്ളവും ജോലി സാധനങ്ങളും കൊണ്ടുള്ള മാര്‍ച്ച് നടത്തിയിട്ടും സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. പള്ളകളില്‍ കറുത്ത കൊടി ഉയര്‍ത്തിയാണ് ഈ മാസം 31 വരെയുള്ള സമരത്തിന് ഇന്ന് തുടക്കമായിരിക്കുന്നത്.

മുന്‍പ് സമരങ്ങള്‍ നടത്തിയെങ്കിലും അതൊന്നും തുറമുഖ കവാടത്തിലേക്കോ പദ്ധതി പ്രദേശത്തേക്കോ എത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അത് സംഭവിച്ചിരിക്കുന്നു. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. തുറമുഖത്തിന്റെ നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ച ശേഷം തീരശോഷണം ഉണ്ടായി. ഇതേത്തുടര്‍ന്ന് വീടും ജോലിയും ഇല്ലാതായി എന്നാണ് തൊഴിലാളികള്‍ പറയുന്നു.

മുന്‍പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള സമരമാണ് മത്സ്യത്തൊഴിലാളികള്‍ നടത്തുന്നത്. ശംഖുമുഖം മുതല്‍ പൊഴിയൂര്‍ മേഖല വരെയുള്ള ഓരോ ഇടവകയില്‍ നിന്ന് ഓരോ ദിവസവും സമരക്കാര്‍ എത്തും. ഈ രീതി ഈ മാസം 31 വരെ തുടരും. അതിനുള്ളില്‍ തീരുമാനമായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നാണ് സമരക്കാരുടെ മുന്നറിയിപ്പ്. ചെറിയ കുട്ടകള്‍ മുതല്‍ മുതിര്‍ന്ന സ്ത്രീകള്‍ വരെ സമരത്തില്‍ സമരത്തില്‍ അണിനിരന്നു. കടല്‍ തീരത്ത് നിന്ന് മാറിപ്പോയാല്‍ തങ്ങള്‍ എങ്ങനെ ജീവിക്കുമെന്നാണ് സമരക്കാര്‍ ചോദിക്കുന്നത്.

കടലല്ലാതെ മറ്റൊരു ജീവിതമാര്‍ഗമില്ല. ഇവിടെ നിന്ന് മാറി താമസിക്കാനാണ് പറയുന്നത്. എന്നാല്‍ ദൂരേക്ക് പോയാല്‍ എങ്ങനെ ജോലി ചെയ്യുമെന്നാണ് സമരക്കാര്‍ ചോദിക്കുന്നത്. കടലിനേയും കരയേയും വിറ്റഴിച്ചുള്ള വികസനമാണ് നടപ്പിലാക്കുന്നത്. കടലിന്റെ മക്കളെ വഴിയാധാരമാക്കുന്ന ഒരു പദ്ധതിയും മരണം വരെ അനുവദിക്കില്ലെന്നാണ് സമരക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്.

Content Highlights: fishermen, families, protest, vizhinjam port


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented