പാലക്കാട്: പുതുനഗരത്തിൽ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം. ചിറ്റൂരില്‍നിന്ന് അഗ്നിശമന സേന സ്ഥലത്തെത്തി. തൊട്ടടുത്തുള്ള വീടുകളിലേക്ക് തീ പടരുമോ എന്ന ആശങ്കയുടെ പശ്ചാത്തലത്തിൽ ആളുകളെ ഒഴിപ്പിച്ചു. ഫാക്ടറി പൂർണ്ണമായും കത്തി നശിച്ചു.

തീപിടിത്ത സമയത്ത് ഫാക്ടറിക്കുള്ളില്‍ രണ്ടു പേർ ഉണ്ടായിരുന്നു. അവരെ രക്ഷപ്പെടുത്തി. നിലവിൽ ഫാക്ടറിക്കകത്ത് ആരും ഇല്ല. അടുത്ത വീടുകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് ഫയർഫോഴ്സ് സ്വീകരിക്കുന്നത്.