1. അക്രമികൾ തകർത്ത പോലീസ് ജീപ്പ് 2. പരിക്കേറ്റ പോലീസുകാരെയും സമരക്കാരെയും ആശുപത്രിയിൽ എത്തിച്ചപ്പോൾ. ഫോട്ടോ - മാതൃഭൂമി
തിരുവനന്തപുരം: വിഴിഞ്ഞത്തെ പോലീസ് സ്റ്റേഷന് ആക്രമിക്കുകയും പ്രദേശത്ത് അക്രമം അഴിച്ചുവിടുകയും ചെയ്തവര്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ചെയ്ത എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്. കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ലഹളയുണ്ടാക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അക്രമ സംഭവങ്ങളില്‍ 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
പ്രതികളെ വിട്ടില്ലെങ്കില്‍ പോലീസുകാരെ സ്റ്റേഷനിലിട്ട് കത്തിച്ചുകൊല്ലുമെന്ന് ഭീഷണി മുഴക്കി. സമരക്കാര്‍ പോലീസിനെ ബന്ധിയാക്കി. കരുതിക്കൂട്ടിയുള്ള ആക്രമണമാണിതെന്നും ലക്ഷ്യമിട്ടത് പോലീസുകാരെ കൊല്ലാനാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു. അതേസമയം ആക്രമണകാരികള്‍ വിട്ടയക്കാന്‍ ആവശ്യപ്പെട്ടവരില്‍ നാല് പേരെ ജാമ്യത്തില്‍ വിട്ടയച്ചു. പ്രശ്നം ചര്‍ച്ചചെയ്യാന്‍ ഇന്ന് ഉച്ചയ്ക്ക് കളക്ടറുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും.
പോലീസ് സ്റ്റേഷന് വളഞ്ഞ ആയിരത്തോളം വരുന്ന തുറമുഖ വിരുദ്ധ സമരക്കാര്‍ വലിയ ആക്രമണമാണ് പോലീസ് സ്റ്റേഷന് നേരെ നടത്തിയത്. പോലീസ് വാഹനങ്ങള്‍ തകര്‍ത്ത ആക്രമണകാരികള്‍ പോലീസുകാരെ ആക്രമിക്കുകയും പോലീസ് സ്റ്റേഷന് അടിച്ചുതകര്‍ക്കുകയും ചെയ്തു. 36 പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് കസ്റ്റിഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയിരത്തോളം പേരുള്‍പ്പെട്ട സംഘം സംഘടിച്ച് ആക്രമണം നടത്തിയത്.
ഞായറാഴ്ച രാത്രിയാണ് പ്രതിഷേധക്കാര്‍ പോലീസ് സ്റ്റേഷന് വളഞ്ഞത്. ചിലര്‍ അകത്തേക്ക് ഇരച്ചുകയറി മരത്തടി ഉപയോഗിച്ച് സ്റ്റേഷന്റെ ഫ്രണ്ട് ഓഫീസ് അടിച്ചുതകര്‍ത്തു. 36 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ എസ്.ഐ. ലിജോ പി. മണിയുടെ കാലിന് ഗുരുതരപരിക്കേറ്റു. എഫ്.ഐ.ആര്. രേഖകള്‍ അക്രമികള്‍ കീറിയെറിഞ്ഞു. തുടര്‍ന്ന് പ്രദേശത്ത് വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറി. സമരക്കാര്‍ നാലു പോലീസ് വാഹനങ്ങള്‍ തകര്‍ത്തു. സ്റ്റേഷനുള്ളില്‍നിന്ന് പുറത്തിറങ്ങാനനുവദിക്കാതെ പോലീസിനെ ബന്ദിയാക്കിയായിരുന്നു പ്രതിഷേധം. പോലീസ് സ്റ്റേഷന് അടിച്ചു തകര്‍ത്തു. ഒരു പോലീസുകാരന്റെ കാലൊടിഞ്ഞു. അക്രമസംഭവങ്ങള്‍ ചിത്രീകരിച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ഷെരീഫിനെ സമരക്കാര്‍ ആക്രമിച്ചു.
മൂന്നുതവണ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും ജനം പിരിഞ്ഞുപോയില്ല. ദ്രുതകര്‍മസേന ഉള്‍പ്പെടെയുള്ള കൂടുതല്‍ പോലീസ് സേനയെത്തി ലാത്തിച്ചാര്‍ജ് നടത്തിയതോടെയാണ് കൂടുതല്‍ പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സ്റ്റേഷന് പരിസരത്തെ സംഘര്‍ഷത്തിന് അയവുവന്നത്.
Content Highlights: massive-clash-in-vizhinjam case against 3000 people
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..