ഫോട്ടോ: എ.എൻ.ഐ.
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് പൊതുയിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയുള്ള വിജ്ഞാപനം ഒരു മാസത്തേക്ക് കൂടി പുതുക്കി. പൊതുസ്ഥലങ്ങള്‍, ജോലി സ്ഥലങ്ങള്‍, സാമൂഹിക കൂടിച്ചേരലുകള്‍, വാഹനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം മാസ്ക് ധരിക്കാനാണ് നിര്‍ദേശം. സ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍ വയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ഈ മാസം 12ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഇറക്കിയ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അസ്വാഭാവികമായി വിജ്ഞാപനത്തില്‍ ഒന്നുമില്ലെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം. കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യം നിലവിലില്ല. നേരത്തെ വ്യാപനം ഉണ്ടായിരുന്നപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.അതിന്റെ കാലാവധി തീര്‍ന്നപ്പോള്‍ നിയന്ത്രണം നീട്ടുന്നതിനാണ് പുതിയ വിജ്ഞാപനമെന്നാണ് വിശദീകരണം.
Content Highlights: Mask Mandatory Notification Renewed in kerala
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..