പമ്പ: ശബരിമലയില്‍ നാടകീയ സംഭവങ്ങള്‍ തുടരുന്നു. വെള്ളിയാഴ്ച രാവിലെ സന്നിധാനത്തേക്ക് പുറപ്പെട്ട രണ്ട് യുവതികള്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങുന്നതിനു പിന്നാലെ ശബരിമലയില്‍ പ്രവേശിക്കാന്‍ മറ്റൊരു സ്ത്രീയെത്തി.

മേരി സ്വീറ്റിയെന്നാണ് ഇവര്‍ സ്വയം പരിചയപ്പെടുത്തിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയാണ് താനെന്ന് ഇവര്‍ മാധ്യമങ്ങളോടു പറഞ്ഞു. രാവിലത്തെ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ് മേരിയെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പമ്പയിലേക്ക് മടങ്ങി. 

തനിക്ക് നാല്‍പ്പത്താറുവയസ്സുണ്ടെന്നും  ആറുമാസം മുമ്പ് പമ്പയിലെത്തിയിരുന്നെന്നും മേരി മാധ്യമങ്ങളോടു പറഞ്ഞു. ഷാര്‍ജയിലാണ് താന്‍ ജോലി ചെയ്യുന്നതെന്നും ഇവര്‍ വ്യക്തമാക്കി. കണ്‍ട്രോള്‍ റൂം റോഡും നീലിമല റോഡും രണ്ടായി പിരിയുന്ന ഭാഗത്തുവച്ചാണ് മാധ്യമങ്ങള്‍ മേരിയെ കണ്ടത്. മേരിയെ പിന്നീട് പമ്പ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി

 

content highlights: Mary sweety kazhakkoottam native plans to enter sabarimala