അടിതെറ്റി കാട്ടാന വീണു; കൊമ്പുകള്‍ക്കിടയില്‍പ്പെട്ട രാജന് ഇത് രണ്ടാംജന്മം


കാന്തല്ലൂരിലെ കൃഷിയിടത്തിലും ജനവാസമേഖലയിലുമിറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താന്‍ പോയതാണ് രാജന്‍.

1. മറയൂരിൽ നാട്ടിലിറങ്ങിയ കാട്ടാനകൾ. 2. രാജൻ ആശുപത്രിയിൽ

മറയൂര്‍: അടിതെറ്റി കാട്ടാന വീണപ്പോള്‍ കാന്തല്ലൂര്‍ ഗ്രാമത്തിലെ ദണ്ഡായുധന്റെ മകന്‍ രാജന്‍ (42) രക്ഷപ്പെട്ടത് മരണത്തില്‍നിന്ന്. കാന്തല്ലൂരിലെ കൃഷിയിടത്തിലും ജനവാസമേഖലയിലുമിറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താന്‍ പോയതാണ് രാജന്‍. ആനയുടെ കൊമ്പുകള്‍ക്കിടയില്‍പ്പെട്ടതിനാല്‍ രാജന് കുത്തേറ്റില്ല. ഈസമയത്ത് ആന തെന്നിവീഴുകയും ചെയ്തു. എങ്കിലും തലയ്ക്കു ചവിട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ രാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് കാന്തല്ലൂര്‍ ഭ്രമരം വ്യൂപോയിന്റിനുതാഴെ ആടിവയലിലായിരുന്നു സംഭവം. മറയൂര്‍ ഡി.എഫ്.ഒ. എം.ജി.വിനോദ്കുമാര്‍, കാന്തല്ലൂര്‍ റേഞ്ച് ഓഫീസര്‍ മനോജ്, പഞ്ചായത്തംഗങ്ങള്‍, റാപ്പിഡ് റെസ്‌പോണ്‍സ് ടീമംഗങ്ങള്‍, ഗ്രാമവാസികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറിലധികംപേരാണ് കാട്ടാനകളെ തുരത്താന്‍ പോയത്. കുളച്ചിവയല്‍ ഭാഗത്തുനിന്ന നാല് കാട്ടാനകളെ ഭ്രമരം വ്യൂ പോയിന്റിന് താഴേക്ക് തുരത്തി. ഇതിലെ രണ്ട് ആനകള്‍ ആടിവയല്‍ഭാഗത്തേക്ക് നീങ്ങി.

രാജനും കൂടെയുണ്ടായിരുന്ന ഗോപിയും രാമസ്വാമിയും കൈവശമിരുന്ന പടക്കം തീര്‍ന്നതിനെത്തുടര്‍ന്ന് മടങ്ങുമ്പോള്‍, തുരത്തിയ കാട്ടാനകളില്‍ ഒന്നിന്റെ മുന്നില്‍പ്പെടുകയായിരുന്നു. മറ്റുരണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ രാജനെ പഞ്ചായത്തംഗം പി.ടി.തങ്കച്ചന്റെ നേതൃത്വത്തില്‍ മറയൂര്‍ സഹായഗിരി ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നല്‍കി.. മുഖത്തെ എല്ല് പൊട്ടിയതിനാല്‍ ഉദുമല്‍പേട്ട സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


Content Highlights: Marayoor wild elephant Rajan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented