സർക്കാർ സ്കൂളിലെ പ്ലാവ് മുറിച്ച് വീടുപണി; സിപിഎം നേതാവിനെതിരെ കൂടുതൽ തെളിവുകൾ


കുറ്റി പരിശോധിച്ചപ്പോൾ മരത്തിന് 16,000 രൂപയെങ്കിലും വില വരുമെന്ന് വനപാലകർ കണ്ടെത്തി. വി.ടി.പ്രതാപൻ 10,000 രൂപയ്ക് മരം ലേലത്തിൽ പിടിച്ചുവെന്നാണ് രേഖകളിലുള്ളത്.

Photo: Mathrubhumi

വൈക്കം : മറവൻതുരുത്ത് സ്കൂളിലെ മരം മുറിയിൽ വലിയതോതിൽ ചട്ടലംഘനം നടന്നുവെന്നതിന് കൂടുതൽ തെളിവുകൾ. സർക്കാർ ഭൂമിയിലെ മരം മുറിച്ചുനീക്കാൻ വനം വകുപ്പിന്റെയോ, ജില്ലാ ട്രീ കമ്മിറ്റിയുടെയോ അനുമതി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കമ്മിറ്റിയംഗം ബിനു വാഴൂർ അറിയിച്ചു.

സ്കൂളിലെ പി.ടി.എ. തീരുമാനിച്ച് പഞ്ചായത്ത് സമ്മതിച്ചാണ് മരം മുറിച്ചത്. ഇത്തരം കാര്യങ്ങളിൽ സ്കൂളിൽനിന്നുള്ള അപേക്ഷ പഞ്ചായത്ത് ട്രീ കമ്മിറ്റിക്ക് വിടണമെന്നാണ് ചട്ടം. അതിനുപകരം അവർ മരംമുറിപ്പിച്ചു. എന്നാൽ, സംഭവത്തിൽ ചട്ടലംഘനമുണ്ടായെന്ന് പ്രാദേശികമായി ചിലർ അറിയിച്ചതോടെ എ.ഇ.ഒ.സ്കൂൾ പ്രഥമാധ്യാപകന് നോട്ടീസ് നൽകി. കളക്ടർക്കും ഇതിന്റെ പകർപ്പ് അയച്ചു. കളക്ടർ വനംവകുപ്പിന് ഇത് കൈമാറി.

കുറ്റി പരിശോധിച്ചപ്പോൾ മരത്തിന് 16,000 രൂപയെങ്കിലും വില വരുമെന്ന് വനപാലകർ കണ്ടെത്തി. വി.ടി.പ്രതാപൻ 10,000 രൂപയ്ക് മരം ലേലത്തിൽ പിടിച്ചുവെന്നാണ് രേഖകളിലുള്ളത്. സർക്കാരിന് നഷ്ടമായ 6000 രൂപ ഉത്തരവാദികളിൽനിന്ന് ഇൗടാക്കി പ്രശ്നം അവസാനിപ്പിക്കാനാണ് നിർദ്ദേശം.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെയ്ക്കണം- യൂത്ത് കോൺഗ്രസ്

വൈക്കം : മറവൻതുരുത്ത് ഗവ.യു.പി.സ്കൂളിന്റെ പ്ലാവ് അനധികൃതമായി വെട്ടി വീടുപണിത ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ് മറവൻതുരുത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ലക്ഷങ്ങൾ വിലമതിക്കുന്ന അമ്മച്ചിപ്ലാവ് എന്ന് നാട്ടുകാർ വിളിച്ചിരുന്ന മരമാണ് യാതൊരു നടപടിക്രമങ്ങളും പൂർത്തീകരിക്കാതെ വെട്ടിയെടുത്തത്. ഇത് സംബന്ധിച്ച് അന്വേഷണങ്ങൾ നടന്നുവരുകയാണ്. ആരോപണ വിധേയനായ വി.ടി.പ്രതാപനെ സി.പി.എം.ഏരിയാ കമ്മിറ്റിയിൽനിന്ന്‌ തരംതാഴ്‌ത്തിയിരുന്നു. അനധികൃതമായ മരംമുറി അധികാര ദുർവിനിയോഗവും അഴിമതിയുമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റുസ്ഥാനം രാജിവെയ്ക്കാൻ വി.ടി.പ്രതാപൻ തയ്യാറായില്ലെങ്കിൽ പഞ്ചായത്തോഫീസിന്‌ മുൻപിൽ അനിശ്ചിതകാല സമരം നടത്താൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചു.

യോഗം നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.എസ്.ഹരീഷ് കുമാർ അധ്യക്ഷത വഹിച്ചു. നേതാക്കളായ സോണി സണ്ണി, കെ.കെ.കൃഷ്ണകുമാർ, അഡ്വ. ആദർശ് രഞ്ചൻ, അനൂപ് ഇടവട്ടം, ആദിത്യ ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.

കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

വൈക്കം : പ്ളാവ് മുറിച്ച് വീടുപണിത പഞ്ചായത്തു വൈസ് പ്രസിഡന്റ് വി.ടി. പ്രതാപനെ തൽസ്ഥാനത്തുനിന്നും നീക്കാൻ സി.പി.എം. തയ്യാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മരം മുറിച്ച സമയത്തുതന്നെ നാട്ടുകാർ ഇതിനെ എതിർത്തിരുന്നു. എന്നാൽ, സി.പി.എം ഇതിനെല്ലാം ഒത്താശ ചെയ്തു സംരക്ഷിക്കുകയായിരുന്നു.

ജനങ്ങളുടേയും കോൺഗ്രസിന്റേയും നേതൃത്വത്തിൽ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല.

ഇപ്പോഴത്തെ പാർട്ടി നടപടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള കുതന്ത്രമാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി തങ്കരാജ് പറഞ്ഞു. ഇതിനെതിരേ സമരപരിപാടികൾ നടത്തും

യോഗത്തിൽ പി.വി.പ്രസാദ്, എം.കെ.ഷിബു, മറവൻതുരുത്ത് പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ പോൾ തോമസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സിയാദ് ബഷീർ, എം.ശശി, ആർ. അനീഷ്, മോഹൻ കെ. തോട്ടപുറം, ഷൈൻ പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.

പോലീസ് അന്വേഷിക്കണം-ബി.ജെ.പി.

തലയോലപ്പറമ്പ് : മറവന്തുരുത്ത്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി.പ്രതാപനെതിരേ മോഷണക്കുറ്റത്തിന് പോലീസ് കേസെടുക്കണമെന്ന് ബി.ജെ.പി. തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഗവ.യു.പി. സ്കൂളിൽ നിന്നിരുന്ന പ്ലാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അധികാരം ദുർവിനിയോഗം ചെയ്താണ് വെട്ടിയത്.

വി.ടി.പ്രതാപന് വൈസ് പ്രസിഡന്റായി തുടരാൻ അവകാശമില്ല. രാജിവെയ്ക്കുകയോ അല്ലാത്തപക്ഷം പ്രതാപനെ പുറത്താക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗം ജില്ലാ ജനറൽ സെക്രട്ടറി പി.ജി.ബിജുകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി. ബിനേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ പി.ഡി. സരസൻ, ജെ.ആർ.ഗോപാലകൃഷ്ണൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.ശ്യാംകുമാർ, എൻ.കെ.രഘു, കെ.കെ. രാധാകൃഷ്ണൻ, കെ.എൻ.വാസൻ തുടങ്ങിയവർ സംസാരിച്ചു.

പരാതി നൽകി യുവമോർച്ച

തലയോലപ്പറമ്പ് : മറവന്തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപനെതിരേ പോലീസിൽ പരാതി നൽകി യുവമോർച്ച. ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ശ്യാംകുമാറാണ് ഇതുസംബന്ധിച്ച് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയത്.

ഉത്തരം വേണ്ടവ

  • സർക്കാർ ഭൂമിയിലെ മരംമുറിയിൽ നഷ്ടംതീർത്താൽ പ്രശ്നം തീരുമോ
  • വിദ്യാഭ്യാസവകുപ്പ് പോലീസിന് പരാതി കൈമാറാത്തത് എന്തുകൊണ്ട്.
  • വനംവകുപ്പിന് മരംനീക്കുന്നതിന് മുമ്പ് ഫയൽ കൈമാറാത്തത് എന്തുകൊണ്ട്.
  • ലേലം നടന്നുവെന്ന് രേഖയുണ്ടാക്കിയത് മരം കൊടുത്തതിനുശേഷമെന്ന ആരോപണത്തിൽ അന്വേഷണം ഉണ്ടാകുമോ.

Content Highlights: maravan thuruth school tree felling controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented