
അവധിയാണെന്ന് കാണിച്ച് മരട് നഗരസഭാ ഓഫീസിനു മുന്നിൽ നോട്ടീസ് പതിച്ചിരിക്കുന്നു
കൊച്ചി: കോവിഡ് പരിശോധനാഫലം വരാന്‍ വൈകിയതിനെ തുടര്‍ന്ന് അടച്ചിട്ട മരട് നഗരസഭാ ഓഫീസ് വ്യാഴാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ചൊവ്വാഴ്ച രാത്രി കോവിഡ് പരിശോധനാഫലം വന്നപ്പോള്‍ ഇരുപതോളം ജീവനക്കാരും അഞ്ച് കൗണ്‍സിലര്‍മാരും പോസിറ്റീവായിരുന്നു. എന്നാല്‍, നിലവിലെ സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് ഇവരുടെ ക്വാറന്റീന് കാലാവധി കഴിഞ്ഞതിനാല്‍ ഇവരും ഡ്യൂട്ടിയ്ക്കെത്തുമെന്ന് നഗരസഭാ ചെയര്മാന് ആന്റണി ആശാന് പറമ്പില്‍ അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരട് നഗരസഭയിലെ ജീവനക്കാരും കൗണ്‍സിലര്‍മാരും ഉള്‍പ്പെടെ 58 പേര് ആര്.ടി.പി.സി.ആര്. ടെസ്റ്റ് നടത്തിയത്. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫലം വരാത്തതിനാല്‍ നഗരസഭാ ചെയര്മാന് ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ എറണാകുളം ഡി.എം.ഒ. ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് രാത്രി ഫലം പുറത്തുവന്നു.
ഫലം വരാതിരുന്ന സാഹചര്യത്തില്‍ രണ്ട് ദിവസമായി മരട് നഗരസഭ അടച്ചിട്ടിരിക്കുകയാണ്. 'അത്യാവശ്യ ജോലികള്‍ക്കായി ജീവനക്കാര്‍ ഓഫീസില്‍ വരുന്നുണ്ട്. സുരക്ഷയെ കരുതിയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാത്തത്. നാളെ അവധി ആയതിനാല്‍ വ്യാഴാഴ്ച മുതലാകും പ്രവര്‍ത്തനം ആരംഭിക്കുക. രോഗലക്ഷണമുള്ള ജീവനക്കാര്‍ ഒഴികെയുള്ളവര്‍ ജോലിക്കെത്തും' -നഗരസഭാ ചെയര്മാന് ആന്റണി ആശാന് പറമ്പില്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ലോക്ഡൗണിന് സമാനമായ സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നതെന്നും സ്വകാര്യ ലാബുകളെ സഹായിക്കാനാണ് റിസല്‍റ്റുകള്‍ വൈകിക്കുന്നതെന്നും ആന്റണി ആശാന് പറമ്പില്‍ ആരോപിച്ചു. അതേസമയം, കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ക്വാറന്റീനിലായതാണ് റിസല്‍റ്റ് ?വൈകാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പ് നല്കുന്ന വിശദീകരണം.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..