കൊച്ചി: മരടിലെ ഇന്നത്തെ സ്‌ഫോടനങ്ങള്‍ പൂര്‍ത്തിയായി. അരമണിക്കൂറില്‍ രണ്ട് സ്‌ഫോടനമാണ് നടന്നത്. കെട്ടിടങ്ങള്‍ നിലനിന്നിരുന്ന സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ക്ക് ശേഷം മൂന്ന് നാല് നിലയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് കൂനയാണ് അവശേഷിച്ചിരിക്കുന്നത്. കൃത്യം 11.17നാണ് എച്ച്ടുഒ ഫ്‌ളാറ്റ് നിലംപൊത്തിയത്. ഇംപ്ലോഷനാണ് നടന്നത്. 11.44 ആല്‍ഫാടവറുകളും വീണു. അരമണിക്കൂറിനുള്ളിൽ രണ്ട് സ്ഫോടനങ്ങളും നടന്നു

ഉദ്യോഗസ്ഥര്‍ സ്‌ഫോടനം നടന്ന സ്ഥലത്തേക്ക് നീങ്ങി. കായലിലേക്ക് കാര്യമായ തോതില്‍ അവശിഷ്ടങ്ങള്‍ വീണിട്ടില്ലെന്നാണ് സ്‌ഫോടനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.

ആല്‍ഫയുടെ രണ്ട് ടവറുകള്‍ ചെരിച്ചാണ് വീഴ്ത്തിയത്. പൊടിപടലം അഞ്ച് മിനുട്ടിനുള്ളില്‍ തന്നെ നിയന്ത്രണവിധേയമായിട്ടുണ്ട്. കുണ്ടന്നൂര്‍ തേവര പാലത്തിന് യാതൊരു കേടുപാടും പറ്റിയിട്ടില്ലെന്നതും ആശ്വാസകരമാണ്. 

വീടുകള്‍ക്ക് കേടുപാടുകളൊന്നും സംഭവിച്ചില്ല. ആശങ്കകള്‍ മാറിയതിന്റെ സന്തോഷത്തിലാണ് സമീപവാസികള്‍. കമ്പനി അവകാശപ്പെട്ടതുപോലെ തന്നെ വലിയ പ്രകമ്പനമുണ്ടായില്ല. പൊടിപടലങ്ങള്‍ നന്നായുണ്ടായിരുന്നെങ്കിലും അഞ്ചുമിനിറ്റിനുള്ളില്‍ തെന്നെ പൊടിയടങ്ങി.

അഗ്നിശമന സേന ഉദ്യോഗസ്ഥരടക്കം കുണ്ടന്നൂര്‍ തേവര പാലത്തില്‍ നിന്ന് എച്ച് ടുഒ കെട്ടിടം തകര്‍ന്നു വീണ സ്ഥലത്ത് വെള്ളം തളിച്ചു കൊണ്ടിരിക്കുകയാണ്. ആല്‍ഫാ സെറീന്‍ തകര്‍ന്ന സ്ഥലത്തേക്ക് എട്ട ഫയര്‍ യൂണിറ്റുകള്‍ സജ്ജമായി എത്തിയിട്ടുണ്ട്. വെള്ളം തളിച്ചു കൊണ്ടിരിക്കുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു കൊണ്ടിരിക്കയാണ്.

maradu flat

content highlights: Maradu Flat Demolition, waste and dust