കൊച്ചി: മൂന്നുവശവും കായലിനാല്‍ ചുറ്റപ്പെട്ട ഫ്‌ളാറ്റ് സമുച്ചയമായിരുന്നു ജെയ്ന്‍സ് കോറന്‍കോവ്. ഫ്‌ളാറ്റ് പൊളിയ്ക്കുന്ന സ്‌ഫോടന വിദഗ്ദ്ധരടങ്ങിയ ജെറ്റ് ഡിമോളിഷന്‍ കമ്പനിയുടെ വെല്ലുവിളിയും ആശ്വാസവും ഈ കായലുതന്നെയായിരുന്നു. 

കായലിനാല്‍ ചുറ്റപ്പെട്ടതുകൊണ്ടുതന്നെ ഒരു വീടൊഴികെ മറ്റുവീടുകളുണ്ടായിരുന്നില്ല. ഇത് അപകട സാധ്യതയെ ഒഴിവാക്കിയപ്പോള്‍ കായലില്‍ വീഴരുതെന്ന വലിയ വെല്ലുവിളിയും ജെറ്റ് ഡീമോളിഷന്‍ കമ്പനിയ്ക്കുണ്ടായിരുന്നു.ആ വലിയ വെല്ലുവിളി കമ്പനി ഏറ്റെടുത്തു. തീവ്രത കൂട്ടിയ സ്‌ഫോടനമായതിനാല്‍ ശനിയാഴ്ച തകര്‍ന്ന കെട്ടിടങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പൊടിഞ്ഞാണ് കെട്ടിടം വീണത്. അതോടെ അവശിഷ്ടം കൂടുതല്‍ പൊടിയായി മാറി. കായലില്‍ പതിക്കുന്ന വെല്ലുവിളി പൊളിക്കല്‍ ടീംസ് അതിജീവിച്ചത് ഇങ്ങനെയായിരുന്നു.

പൊടിപടലങ്ങള്‍ കായലില്‍ വീണതൊഴിച്ചാല്‍ അവശിഷ്ടങ്ങളൊന്നും വീഴാതെ, നിശ്ചയിച്ചുറപ്പിച്ച ഫ്‌ളാറ്റ് നിലനിന്ന ചുറ്റുവട്ടത്തിനുള്ളില്‍ തന്നെ അവ വീണടങ്ങി.

Content Highlight: Jains coral cove demolished