
മരടിലെ ഫ്ളാറ്റുകൾ തകർക്കാനുള്ള സ്ഫോടന സാമഗ്രികൾ ഫ്ളാറ്റുകൾക്കുള്ളിലേക്ക് കൊണ്ടുപോകുന്ന തൊഴിലാളികൾ. ശനിയാഴ്ചയിലെ ദൃശ്യം.
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന്റെ സമയക്രമത്തില്‍ നേരിയമാറ്റം. ആദ്യത്തെ രണ്ടു ഫ്ളാറ്റുകള്‍ പൊളിക്കുന്നത് അഞ്ചുമിനിട്ടിന്റെ വ്യത്യാസത്തിലായിരിക്കും. ജനുവരി 11,12 തിയതികളിലാണ് കൊച്ചിയില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച നാലു ഫ്ളാറ്റുകള്‍ പൊളിക്കുന്നത്.
പതിനൊന്നാം തീയതി രാവിലെ പതിനൊന്നു മണിക്ക് ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. ഫ്ളാറ്റും 11.05ന് ആല്‍ഫാ സെറീന് ഫ്ളാറ്റും പൊളിക്കും. നേരത്തെ, എച്ച്.ടു.ഒ. പൊളിച്ച് അരമണിക്കൂറിനു ശേഷം ആല്‍ഫാ സെറീന് പൊളിക്കാനായിരുന്നു തീരുമാനം. ഇതില്‍ മാറ്റം വരുത്തുകയായിരുന്നു. ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് ഇരുന്നൂറു മീറ്റര്‍ ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കും.
എറണാകുളം ജില്ലാ ഭരണകൂടവും മരട് നഗരസഭയും ചേര്‍ന്ന് പുറത്തിറക്കിയ പട്ടികയിലാണ് സമയക്രമത്തിലെ വ്യത്യാസം പരാമര്‍ശിച്ചിരിക്കുന്നത്. ആദ്യ രണ്ടു ഫ്ളാറ്റുകള്‍ പൊളിക്കുന്നത് അഞ്ചുമിനിട്ടിന്റെ ഇടവേളയിലാണെന്നാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. പതിനൊന്നാം തിയതി ആദ്യം എച്ച്.ടു.ഒയും പിന്നീട് ആല്‍ഫാ സെറീനും പൊളിക്കും.
എച്ച്.ടു.ഒ. പൊളിക്കാന്‍ കരാര്‍ എടുത്തിരിക്കുന്നത് എഡിഫിസ് എന്ന കമ്പനിയാണ്. വിജയ് സ്റ്റീല്‍സ് എന്ന കമ്പനിയാണ് ആല്‍ഫാ സെറീന് പൊളിക്കാന്‍ കരാര്‍ എടുത്തിരിക്കുന്നത്. 12-ാം തിയതി ജെയിന് കോറല്‍ കേവും ഗോള്‍ഡന്‍ കായലോരവും പൊളിക്കും.
content highlights: Maradu flat demolition
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..