
| ഫോട്ടോ : മാതൃഭൂമി
തിരുവല്ല: മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷനായി ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു. തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ മാര്‍ത്തോമ്മ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ മദ്ബഹായിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. ഡോ. യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. രാവിലെ 7.45 ഓടു കൂടിയാണ് ചടങ്ങുകൾ തുടങ്ങിയത്. പുലാത്തീനില്‍ നിന്നാണ് നിയുക്ത മെത്രാപ്പൊലീത്തയെ വേദിയിലേക്ക് നയിച്ചത്. എട്ടുമണിക്ക് വിശുദ്ധ കുര്‍ബാന തുടങ്ങി. 10 മണിയോടെ സ്ഥാനാരോഹണം ചടങ്ങുകള്‍ പൂര്‍ത്തിയായി
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, മലബാര്‍ സ്വതന്ത്ര സുറിയാനി സഭാ തലവന്‍ സിറില്‍ മാര്‍ ബസേലിയോസ്, മാര്‍ത്തോമ്മ സഭയിലെ മറ്റ് എപ്പിസ്‌കോപ്പമാര്‍ എന്നിവര്‍ പങ്കെടുത്തു. 11 മണിക്ക് അനുമോദന സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പ്രത്യേക മദ്ബഹ വെള്ളിയാഴ്ച വൈകീട്ട് കൂദാശ ചെയ്തു.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് വാഴിക്കല്‍ ചടങ്ങുകള്‍. വൈദികരും സഭയുടെ വിവിധ മേഖലയിൽ നിന്നുള്ള പ്രതിനിധികളടക്കം 150നടുത്ത് ആളുകൾ മാത്രമാണ് നേരിട്ട് ചടങ്ങിൽ പങ്കെടുത്തത്.
content highlights: Mar Theodosius took charge as Mar Thoma church's new head
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..