
എം.വി ജയരാജൻ | ഫോട്ടോ: മാതൃഭൂമി
കണ്ണൂർ: കെ റെയിലിൽ സംസ്ഥാനത്ത് നടക്കുന്നത് മാവോയിസ്റ്റ് മോഡൽ സമരമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. പ്രതിഷേധത്തിന് പിന്നിൽ സംസ്ഥാനത്ത് വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമോ എന്ന ഉത്കണ്ഠയാണെന്നും അദ്ദേഹം പറഞ്ഞു.
2016ൽ എൽഡിഎഫ് സർക്കാരിന്റെ മാനിഫെസ്റ്റോയിൽ ഉണ്ടായിരുന്ന ദേശീയ പാത, ജലപാത, ഗെയിൽ പൈപ്പ്ലൈൻ വികസന പദ്ധതികൾക്ക് ജനങ്ങൾ അംഗീകാരം നൽകുകയും 2016ൽ എൽഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തു. അതിൽ അസാധ്യമെന്ന് കണ്ട പലതും നടപ്പാക്കി. അതുകൊണ്ട് തന്നെ ഇത്തരം ഒരു പദ്ധതിയും നടപ്പാക്കാനുള്ള ജനകീയ പിന്തുണ എൽഡിഎഫ് സർക്കാരിനുണ്ട്. ഈ പദ്ധതികളെല്ലാം നടപ്പിലാക്കി കഴിഞ്ഞാൽ വരാനിരിക്കുന്ന 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും എൽഡിഎഫ് അധികാരത്തിലേക്ക് വന്നേക്കും എന്ന ഉത്കണ്ഠയാണ് യുഡിഎഫിനേയും ബിജെപിയേയും എസ്ഡിപിഐയേയും ജമാഅത്ത് ഇസ്ലാമിയേയും ഇത്തരം ഒരു അക്രമ സമരത്തിന് പ്രേരിപ്പിക്കുന്നത്. സമരം നടത്തിക്കൊട്ടേ. എന്നാൽ കല്ല് പിഴുതെടുക്കലും ഉദ്യോഗസ്ഥനെ മര്‍ദിക്കുന്നത് ഉൾപ്പെടെയുള്ള അക്രമ സമരങ്ങൾ ഒഴിവാക്കുക. ഗാന്ധിയൻ സമരം നടത്തണമെന്നാണ് നേരത്തെ ഇവർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത് മുഴുവൻ മാവോയിസ്റ്റ് മോഡൽ സമരമാണെന്നും ജയരാജൻ പറഞ്ഞു.
ഭൂ ഉടമകളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. അവർക്ക് ന്യായമായ നഷ്ടപരിഹാരം കൊടുക്കണം. ആ നഷ്ടപരിഹാരത്തിൽ ഭൂ ഉടമകളുമായി ചർച്ച ചെയ്ത് പരിഹരിക്കേണ്ടതുണ്ടെങ്കിൽ പരിഹരിക്കണം. അതിന് സർക്കാർ സന്നദ്ധമാണ്. ഇപ്പോൾ സർവേ മാത്രമാണ് നടക്കുന്നത്. എന്നാൽ ഭൂമി എടുത്തു എന്ന് തെറ്റിദ്ധരിപ്പിച്ച് കല്ല് പറിക്കുകയാണ് സമരക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Maoist model protest in k-rail - mv jayarajan
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..