കോയമ്പത്തൂര്‍: മഞ്ചക്കണ്ടിയിലെ പോലീസ് ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ടെന്ന് കരുതുന്ന മാവോവാദി നേതാവ് ദീപകിനെ(ചന്തു) തമിഴ്‌നാട് എസ്.ടി.എഫ് പിടികൂടിയതായി റിപ്പോര്‍ട്ട്. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ആനക്കട്ടിയില്‍ വെച്ചാണ് ദീപക് പിടിയിലായതെന്നാണ് വിവരം.

എസ്.ടി.എഫിന് മുമ്പാകെ ഇയാള്‍ കീഴടങ്ങിയതാണെന്നും റിപ്പോർട്ടുകളുണ്ട്. ഇയാള്‍ക്കൊപ്പം മറ്റൊരാളെയും എസ്.ടി.എഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇതൊരു സ്ത്രീയാണെന്നും സൂചനകളുണ്ട്. ഇക്കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം ദീപക് പിടിയിലായ വിവരം തമിഴ്‌നാട് എസ്.ടി.എഫ് സ്ഥിരീകരിച്ചിട്ടില്ല.

Content Highlights: Maoist Deepak, who escaped from Manchakandi, was arrested by Tamil Nadu STF.