കല്പറ്റ: വയനാട് മേപ്പാടി അട്ടമലയിലെ സ്വകാര്യ റിസോര്‍ട്ടിന് നേരേ മാവോവാദി ആക്രമണം. റിസോര്‍ട്ട് കെട്ടിടത്തിന്റെ ജനല്‍ച്ചില്ലുകളും വാതിലിന്റെ ചില്ലുകളും കല്ലെറിഞ്ഞ് തകര്‍ത്തു. ആദിവാസി സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരെയാണ് ആക്രമണമെന്ന് വ്യക്തമാക്കി പോസ്റ്ററും പതിച്ചിട്ടുണ്ട്.

സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതിയുടെ പേരിലാണ് പോസ്റ്റര്‍. കഴിഞ്ഞ സീസണില്‍ ആദിവാസി സ്ത്രീകളെ അരിയും മറ്റും നല്‍കാമെന്ന് പറഞ്ഞ് റിസോര്‍ട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതിനെതിരെയാണ് ഈ ആക്രമണമെന്ന് പോസ്റ്ററില്‍ പറയുന്നു. 

ആദിവാസികള്‍ ആരുടെയും കച്ചവട വസ്തുവല്ലെന്നും ആദിവാസികളെ കാഴ്ചവസ്തുവാക്കുന്ന സര്‍ക്കാര്‍, ടൂറിസം മാഫിയക്കെതിരെ ഒന്നിക്കണമെന്നും പോസ്റ്ററില്‍ ആഹ്വാനമുണ്ട്. ആദിവാസി കോളനി പരിസരത്തുനിന്ന് മുഴുവന്‍ റിസോര്‍ട്ടുകാരെയും അടിച്ചോടിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 

Content Highlights: maoist attack against a resort in meppadi wayanad