റോഡ് ഉപരോധം: പൈലറ്റ് വഴിയിലായി, അഞ്ച് വിമാനങ്ങള്‍ വൈകി; യാത്ര മുടങ്ങി 71 പേര്‍


-

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരേ സംയുക്ത സമരസമിതി നടത്തിയ റോഡ് ഉപരോധം പലയിടത്തും ഹര്‍ത്താലായി മാറി. രാവിലെ മുതല്‍ ദേശീയപാതയും സെക്രട്ടേറിയറ്റും സമരക്കാര്‍ ഉപരോധിച്ചതോടെ നഗരം ഗതാഗതക്കുരുക്കിലായി. നഗരത്തിലെത്തേണ്ട പലരും മണിക്കൂറുകള്‍ റോഡില്‍ കിടക്കേണ്ടിവന്നു. സ്‌കൂള്‍ ബസുകളുള്‍പ്പെടെ സമരക്കാര്‍ തടഞ്ഞതോടെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താനായില്ല. ആംബുലന്‍സുകള്‍ തടഞ്ഞതായും കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ലെന്നും പരാതിയുണ്ട്.

വള്ളങ്ങളുമായി സ്ത്രീകളടക്കമുള്ളവര്‍ ദേശീയപാതയും തീരദേശ റോഡും സെക്രട്ടേറിയറ്റും ഉപരോധിക്കുകയായിരുന്നു. രാവിലെതന്നെ പൂവാര്‍-വിഴിഞ്ഞം-തിരുവനന്തപുരം തീരദേശ പാതയും കഴക്കൂട്ടം-കോവളം ബൈപ്പാസില്‍ ചാക്ക മുതലും ഉപരോധം ആരംഭിച്ചു. നഗരത്തിലെ പ്രധാന റോഡും നഗരത്തിലേക്കുള്ള ദേശീയപാതയും ഉപരോധിച്ചതോടെ ജനം വലഞ്ഞു. ചെറിയ റോഡുകളില്‍ വാഹനങ്ങള്‍ വന്നുനിറഞ്ഞതോടെ അവിടെയും ഗതാഗതക്കുരുക്കായി.



വി.എസ്.എസ്.സി.യിലേയ്ക്കുള്ള വാഹനങ്ങളെയും സമരക്കാര്‍ തടഞ്ഞു. ഇതോടെ ജീവനക്കാര്‍ക്ക് ജോലിക്കെത്താനായില്ല. പലയിടത്തും യാത്രക്കാരും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തീരദേശ റോഡ് പൂര്‍ണമായും വിജനമായിരുന്നു. പൂവാറില്‍ ഇടറോഡുകളുള്‍പ്പെടെ ഉപരോധിച്ചായിരുന്നു സമരം.

പൈലറ്റുള്‍പ്പെടെ വഴിയിലായി; അഞ്ച് വിമാനങ്ങള്‍ വൈകി

ചാക്കയില്‍ റോഡ് ഉപരോധിച്ചപ്പോള്‍ വിമാനത്തിലെ പൈലറ്റ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വഴിയിലായതോടെ അഞ്ച് വിമാനങ്ങള്‍ വൈകി. ചെന്നൈ, മുംബൈ, ബെംഗളൂരു, കണ്ണൂര്‍, ന്യൂഡല്‍ഹി വിമാനങ്ങളാണ് ജീവനക്കാരെത്താത്തതിനാല്‍ വൈകിയത്. പല വിമാനങ്ങളും നിശ്ചയിച്ചതില്‍നിന്ന് ഒരു മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. വിമാനത്താവളത്തിലേക്കാണ് എന്നു പറഞ്ഞിട്ടും യാത്രക്കാരെ സമരക്കാര്‍ കടത്തിവിട്ടില്ലെന്നാണ് ആരോപണം. ഇങ്ങനെ 71 പേര്‍ക്ക് യാത്ര മുടങ്ങിയെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. വിമാനത്താവളത്തിലേക്കു പോകുന്ന പ്രധാന റോഡില്‍ ഇരുവശത്തും ഉപരോധസമരം നടക്കുമെന്നു നേരത്തെ അറിയിപ്പുണ്ടായിരുന്നെങ്കിലും പോലീസ് മുന്നൊരുക്കങ്ങള്‍ പാലിച്ചില്ലെന്ന് ആരോപണമുണ്ട്.

യാത്ര മുടങ്ങിയതോടെ വീണ്ടും വലിയ തുക മുടക്കി ടിക്കറ്റ് എടുക്കേണ്ട അവസ്ഥയിലാണ് ഇവര്‍. ദീപാവലി സീസണ്‍ ആയതിനാല്‍ വിമാനടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന നിരക്കാണ്. യാത്ര ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ടിക്കറ്റിന്റെ പണം വിമാനക്കമ്പനികള്‍ മടക്കി നല്‍കില്ല. വലിയ സാമ്പത്തികനഷ്ടമാണ് യാത്രക്കാര്‍ക്കുണ്ടായത്.

പലര്‍ക്കും പോലീസിന്റെ സഹായം ലഭിച്ചില്ല. പോലീസ് നോക്കിനില്‍ക്കെ വിമാനയാത്രക്കാരെ തടഞ്ഞ് തിരിച്ചയച്ചതായും പരാതിയുണ്ട്. മറ്റു ജില്ലകളില്‍നിന്ന് എത്തിയവര്‍ സമാന്തരമായി നഗരത്തിലേക്കുള്ള വഴി കണ്ടെത്താനാകാതെ ബുദ്ധിമുട്ടി. പലരും ഗതാഗതക്കുരുക്ക് മറികടന്ന് വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും വിമാനങ്ങള്‍ പോയിരുന്നു. ചെന്നൈ, ബെംഗളൂരു, കണ്ണൂര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും മസ്‌കറ്റിലേക്കും ശ്രീലങ്കയിലേക്കും പോകേണ്ടിയിരുന്നവര്‍ക്കാണ് യാത്ര മുടങ്ങിയത്.

വിമാനത്താവളത്തിലേക്കുള്ള വഴികള്‍ കൃത്യമായി തുറന്നുനല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. യാത്രക്കാരെ വഴിതിരിച്ചുവിട്ട് വിമാനത്താവളത്തിലെത്തിക്കുന്നതിലും പോലീസ് നിഷ്‌ക്രിയരായിരുന്നു. ഗതാഗതക്കുരുക്കില്‍ പലയിടത്തും കാര്യമായ ഇടപെടല്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് ആരോപണമുണ്ട്.

Content Highlights: protest, vizhinjam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented