കൊച്ചി: അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ച് നീക്കാനുള്ള നടപടികള്‍ തുടരുന്ന മരടില്‍ ഉടമസ്ഥര്‍ ആരെന്നറിയാതെയും നിരവധി ഫ്‌ളാറ്റുകള്‍. അമ്പതോളം ഫ്‌ളാറ്റുകളെയാണ് മരട് നഗരസഭ ഉടമകളെ തിരിച്ചറിയാത്ത നിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

എച്ച്.ടി.ഒയിലാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ഫ്‌ളാറ്റുകള്‍ ഉള്ളത്. ഉടമസ്ഥ സര്‍ട്ടിഫിക്കറ്റ് നഗരസഭയില്‍ നിന്ന് വാങ്ങിക്കാത്ത ഫ്‌ളാറ്റുകളെയാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടപടികളുടെ ഭാഗമായി ഇവരുടെ വിവരങ്ങള്‍ കൂടി നഗരസഭയ്ക്ക് കണ്ടെത്തേണ്ടതുണ്ട്. നിര്‍മാതാക്കളില്‍ നിന്ന് വാങ്ങിയ ശേഷം മറ്റു നടപടികളിലേക്ക് കടക്കാത്തവരുടേതാണ് ഈ ഫ്‌ളാറ്റുകളെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. 

ഇതിനിടെ ക്രൈംബ്രാഞ്ച് സംഘം ഫ്‌ളാറ്റുകളില്‍ പരിശോധന നടത്തി വരികയാണ്. ഫ്‌ളാറ്റുകള്‍ അളന്ന് തിട്ടപ്പെടുത്തുന്ന നടപടികളും പുരോഗമിക്കുന്നു.