കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ വീടിന് തീയിട്ടു. പി.പി.ജാബിറിന്റെ വീടിനാണ് തീയിട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം ഉണ്ടായതെന്നാണ് പോലീസും ഫയര്‍ഫോഴ്‌സും വ്യക്തമാക്കുന്നത്.

സിപിഎം വള്ളുവകണ്ടി ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമാണ് പി.പി.ജാബിര്‍. മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിപ്പട്ടികയിലെ പത്താംപ്രതികൂടിയാണ് ജാബിര്‍.

വീടിന്റെ പുറക് വശത്താണ് തീയിട്ടത്. ഒരു ഭാഗം കത്തി നശിച്ചു. പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന നാനോ കാറും സ്‌കൂട്ടറും കത്തി നശിച്ചിട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് തീയണച്ചത്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.