തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ ഏഴുമുതല്‍ 11 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ജൂണ്‍ 10, ജൂണ്‍ 11 ദിവസങ്ങളില്‍ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. 

ജൂണ്‍ 10 ന് തൃശ്ശൂരിലും ജൂണ്‍ 11 ന് എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലുമാണ് റെഡ് അലര്‍ട്ടുള്ളത്. ജൂണ്‍ ഒമ്പത്, 10 ദിവസങ്ങളില്‍ ലക്ഷദ്വീപിലും റെഡ് അലര്‍ട്ടുണ്ട്.

ജൂണ്‍ എഴ്, എട്ട് ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയത്ത് ജൂണ്‍ ഏഴ്, ഒമ്പത്, 10 ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ജൂണ്‍ ഒമ്പതിനും 10 നും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ ഒമ്പതിന് തൃശ്ശൂര്‍ ജില്ലയില്‍ മാത്രവും 10 ന് മലപ്പുറം കോഴിക്കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്.

ജൂണ്‍ 11 ന് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. കോട്ടയം ഇടുക്കി, പാലക്കാട് ജില്ലകളില്‍ ജൂണ്‍ ഒമ്പത്,10 തീയതികളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജൂണ്‍ ഒമ്പതിന് യെല്ലോ അലര്‍ട്ടുമുണ്ട്. 

Red Alert

Content Highlights: Mansoon with in 24 hours; Red Alert initiates in 3 district