മരണവിവരമറിഞ്ഞ് തൃപ്പൂണിത്തുറ ഹിൽപ്പാലസ് പോലീസ് സ്‌റ്റേഷനിൽ പ്രതിഷേധിക്കുന്നവർ(ഇടത്ത്) മരിച്ച മനോഹരൻ(വലത്ത്) | Screengrab: Mathrubhumi News
കൊച്ചി: തൃപ്പൂണിത്തുറയിൽ വാഹന പരിശോധനയ്ക്കിടെ ഇരുമ്പനം സ്വദേശി മനോഹരനെ അടിച്ചത് എസ്.ഐ. മാത്രമാണെന്ന് സിറ്റി പോലീസ് കമ്മിഷണർ കെ. സേതുരാമൻ പറഞ്ഞു.
മറ്റ് പോലീസുകാർക്ക് മർദനത്തിൽ പങ്കില്ലെന്നും എസ്.ഐ. അടിച്ചെന്ന് മനസ്സിലാക്കിയതിനാലാണ് സസ്പെൻഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മനോഹരനൊപ്പം സുഹൃത്തുക്കൾ ഉൾപ്പെടെ രണ്ടു മൂന്നുപേർ കൂടി പോലീസ് ജീപ്പിലുണ്ടായിരുന്നു. മറ്റ് പോലീസുകാർ മർദിച്ചതായി അവരാരും മൊഴി നൽകിയിട്ടില്ല.
കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നല്ല രീതിയിൽ മുന്നോട്ടു പോകുകയാണ്. അന്വേഷണത്തിനു ശേഷമേ കൂടുതൽ വ്യക്തത വരൂവെന്നും കമ്മിഷണർ പറഞ്ഞു.
തൃപ്പൂണിത്തുറ സി.ഐ.യെ രക്ഷിക്കാൻ സി.പി.എം. ശ്രമം- സതീശൻ
കൊച്ചി: മർദന വീരനായ തൃപ്പൂണിത്തുറ സി.ഐ.യെ സി.പി.എം. ജില്ലാ നേതൃത്വം സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട ഇരുമ്പനം സ്വദേശി മനോഹരനെ എസ്.ഐ. അടിച്ചതിന് സാക്ഷിയുണ്ട്. വാഹനത്തിലും സ്റ്റേഷനിലും െവച്ച് നിരവധി പേരാണ് അദ്ദേഹത്തെ മർദിച്ചത്. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷൻ ലോക്കപ്പ് മർദനത്തിന്റെ കേന്ദ്രമാണ്.
വാദികളെയും പ്രതികളെയും സി.ഐ. മർദിക്കും. സി.ഐ.യെ രക്ഷിക്കാൻ ജില്ലയിലെ സി.പി.എം. നേതൃത്വം സജീവമായുണ്ട്. കസ്റ്റഡി മരണമുണ്ടായിട്ടും ലാഘവത്തോടെയാണ് സർക്കാർ അതിനെ കൈകാര്യം ചെയ്യുന്നത്. ശക്തമായ സമരവുമായി യു.ഡി.എഫ്. മുന്നോട്ടു പോകും.
മുഖ്യമന്ത്രിയും മന്ത്രിമാരും ബ്രഹ്മപുരത്തെ കരാറുകാരനെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. വെയിലത്ത് തീപിടിച്ചെന്നാണ് കണ്ടെത്തൽ. വെയിലത്ത് അഞ്ച് സ്ഥലത്തും ഒരേ സമയം തീ പിടിക്കുന്നത് എങ്ങനെയാണ്?
54 കോടിയുടെ കരാറിൽ 11 കോടി വാങ്ങി പോക്കറ്റിൽ ഇട്ടിട്ട് ഒരു ലോഡ് മാലിന്യംപോലും നീക്കം ചെയ്തില്ല. കരാർ അവസാനിക്കാറായപ്പോൾ മാലിന്യം കത്തിച്ചു.
കത്തിയ മാലിന്യം നീക്കിയതാണെന്നു പറഞ്ഞ് കരാറുകാരന് ബാക്കി പണം കൂടി നൽകാനുള്ള നീക്കമാണ് നടക്കുന്നത്. കരാറുകാരനെ രക്ഷിക്കാൻ സർക്കാർ നേരിട്ട് ഇറങ്ങിയിരിക്കുകയാണ്. സി.പി.എമ്മിന് വേണ്ടപ്പെട്ടയാളാണ് കരാറുകാരനെന്നും സതീശൻ ആരോപിച്ചു.
ബി.ജെ.പി. ഉപവാസ സമരംഇന്ന്
തൃപ്പൂണിത്തുറ: ഇരുമ്പനം സ്വദേശി മനോഹരൻ പോലീസ് കസ്റ്റഡിയിൽ മരണമടഞ്ഞ സംഭവത്തിൽ മനോഹരന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച തൃപ്പൂണിത്തുറ കിഴക്കേകോട്ടയിൽ ബി.ജെ.പി. ഏകദിന ഉപവാസ സമരം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് ഉപവാസ സമരം.
രാവിലെ ഒൻപതിന് ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം സി.കെ. പത്മനാഭൻ സമരം ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സംസാരിക്കും. വെള്ളിയാഴ്ച രാവിലെ ഒ
Content Highlights: Manoharan's custodial death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..