Screengrab | Mathrubhumi news
തൃശ്ശൂര്‍: മദ്യലഹരിയില്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല കാമ്പസില്‍ കയറി കത്തി വീശി ഭീഷണി മുഴക്കി യുവാക്കള്‍. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെയായിരുന്നു പരാക്രമം. കാമ്പസിന് പുറത്തുനിന്നുള്ള ആളുകളാണ് മദ്യലഹരിയിലെത്തിയത്.
അതേസമയം കാമ്പസില്‍ കയറി കത്തി വീശി ഭീഷണിപ്പെടുത്തിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടായില്ല. അക്രമികളെ ഉടന്‍തന്നെ അവിടെനിന്ന് മാറ്റുക മാത്രമാണ് ചെയ്തത്. ഇവരെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി.
വെള്ളിയാഴ്ച രാത്രി കോളേജ് വിദ്യാര്‍ഥിനികള്‍ സെന്‍ട്രല്‍ ഓഡിറ്റോറിയം വഴി ഹോസ്റ്റലിലേക്ക് വരുന്നതിനിടെ യുവാക്കള്‍ പെണ്‍കുട്ടികളോട് മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിനെതിരേ പെണ്‍കുട്ടികള്‍ പ്രതികരിച്ചു. തുടര്‍ന്ന് അവര്‍ പിന്നാലെയെത്തി. ഇതോടെ കാമ്പസിലെ ആണ്‍കുട്ടികളുടെ കൂടി പിന്തുണ തേടി. ചോദിക്കാനായെത്തിയതോടെ യുവാക്കള്‍ ആയുധവുമായെത്തി ആക്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ സംഭവത്തില്‍ ഇടപെട്ടില്ലെന്നും കോളേജിലെ വിദ്യാര്‍ഥിനി പറഞ്ഞു.
Content Highlights: mannuthi university outsiders attack
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..