വള്ളംകളിയില്‍ കേരള പോലീസിന്റെ ചതിപ്രയോഗം: ഒന്നാം സ്ഥാനത്തേക്ക് കുതിച്ച വള്ളത്തെ മുക്കി


പോലീസ് ബോട്ട് ക്ലബ്ബ് അംഗം എതിർ വള്ളത്തിന്റെ അമരക്കാരനെ തള്ളിയിടുന്ന ദൃശ്യം

മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ നടന്ന 56-ാമത് മഹാത്മാഗാന്ധി ജലോത്സവം പോലീസ് അലങ്കോലമാക്കിയതായി പരാതി. നിരണം ചുണ്ടന്‍ തുഴഞ്ഞ പോലീസുകാര്‍ ചെറുതന ചുണ്ടന്റെ അമരക്കാരനെ കൈക്കൊണ്ട് തള്ളി വെള്ളത്തിലിട്ടു. ചതിയിലൂടെ ഒന്നാം സ്ഥാനം നേടിയ കേരള പോലീസ് തുഴഞ്ഞ ചെറുതന ചുണ്ടന് കപ്പും പാരിതോഷികവും നല്‍കരുതെന്ന് വള്ളംകളി പ്രേമികള്‍ ആവശ്യപ്പെട്ടു.

ഇന്നലെ വൈകീട്ടാണ് മഹാത്മാഗാന്ധി ജലോത്സവം അരങ്ങേറിയത്. കേരള പോലീസ് ബോട്ട് ക്ലബ്ബാണ് നിരണം ചുണ്ടന്‍ തുഴഞ്ഞത്. ഇവരെ പിന്നിലാക്കി ചെറുതന ചുണ്ടന്‍ മുന്നേറുന്നതിനിടെ നിരണം ചുണ്ടനിലുണ്ടായിരുന്ന പോലീസ് ക്ലബ് അംഗം ചെറുതനയിലെ അമരക്കാരനെ തള്ളി താഴെ ഇട്ടു. ഇതോടെ ചെറുതന ചുണ്ടന്‍ നിയന്ത്രണം നഷ്ടപ്പെട്ട് മുങ്ങി.

പോലീസ് നടത്തിയ അട്ടിമറിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മത്സരത്തിന് പിന്നാലെ പോലീസുകാര്‍ക്ക് ട്രോഫിയും പാരിതോഷികവും നല്‍കരുതെന്നാവശ്യപ്പെട്ട് വള്ളംകളി പ്രേമികള്‍ സംഘിടിച്ച് പ്രതിഷേധിച്ചപ്പോള്‍ പോലീസ് ഇവര്‍ക്കെതിരെ ലാത്തി പ്രയോഗം നടത്തി. ക്രൂരമായി തല്ലി ചതച്ചെന്നാണ് നാട്ടുകാരുടെ ആരോപണം.


Content Highlights: mannar mahatma boat race 2022-Cheating Kerala police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented