നെഹ്റു ട്രോഫിയിലും പോലീസിന്റെ കള്ളക്കളിയെന്ന് പരാതി; മാന്നാർ സംഭവത്തിൽ തെറ്റില്ലെന്ന് പോലീസ്


നെഹ്റുട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ടും പോലീസ് ടീമിനെതിരേ കളക്ടർക്കു പരാതി ലഭിച്ചിട്ടുണ്ട്. തെക്കനോടി വിഭാഗത്തിൽ മത്സരിച്ച ദേവസ് വള്ളം തുഴഞ്ഞത് ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യാരാജ് ക്യാപ്റ്റനായ ടീമാണ്.

മഹാത്മാഗാന്ധി ജലോത്സവത്തിന്റെ സമ്മാനദാനവേളയിൽ പരാതി പറയാനെത്തിയയാളെ പോലീസ് കൈയേറ്റം ചെയ്യുന്നു, മഹാത്മഗാന്ധി‌ ജലോത്സവത്തിന്റെ ഫൈനൽ മത്സരത്തിനിടെ നിരണം ചുണ്ടൻ തുഴഞ്ഞ പോലീസ് ടീം അംഗം ചെറുതന ചുണ്ടന്റെ അമരക്കാരനെ തള്ളിയിടുന്നു

ആലപ്പുഴ: നെഹ്റുട്രോഫിയിൽ പങ്കെടുത്ത് ആരോപണങ്ങളേറ്റുവാങ്ങിയ കേരള പോലീസ് ടീമിനു വീണ്ടും പഴി. മാന്നാറിൽ നടന്ന മഹാത്മാഗാന്ധി ജലോത്സവത്തിൽ വിജയത്തോടടുത്ത ചെറുതന ചുണ്ടന്റെ അമരക്കാരനെ പങ്കായംകൊണ്ട് പോലീസ് ടീമിലെ തുഴച്ചിൽക്കാരൻ വീഴ്ത്തിയതാണ് വിവാദമായത്. പോലീസ് ടീം തുഴഞ്ഞ നിരണം ചുണ്ടനിലെ തുഴച്ചിൽക്കാരനാണ് ഇതു െചയ്തത്.

ഫൈനലിൽ വീയപുരംബോട്ട് ക്ലബ്ബ് തുഴഞ്ഞ ചെറുതന ചുണ്ടനെ പിന്നിലാക്കി കേരള പോലീസ് ടീം തുഴഞ്ഞ നിരണം ചുണ്ടനാണു വിജയിച്ചത്. രണ്ടുവള്ളപ്പാട് മുമ്പുവരെ ചെറുതന ചുണ്ടനായിരുന്നു മത്സരത്തിൽ മുന്നിൽ. ഇതിനിടെ നിരണം ചുണ്ടനിലെ ഒരു തുഴച്ചിൽക്കാരൻ ചെറുതന ചുണ്ടനിലെ അമരക്കാരനായ പ്രദീപിനെ പങ്കായത്തിനു തള്ളിയിട്ടതായാണ് ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

സംഘാടകസമിതിക്കുമുന്നിൽ പരാതി പറയാനെത്തിയ ചെറുതന ചുണ്ടന്റെ തുഴച്ചിൽക്കാരെ പോലീസ് മർദിച്ചതായും ആരോപണമുണ്ട്. ഇതുസംബന്ധിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

നെഹ്റുട്രോഫി വള്ളംകളിയിലും കള്ളക്കളിയെന്ന് പരാതി

നെഹ്റുട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ടും പോലീസ് ടീമിനെതിരേ കളക്ടർക്കു പരാതി ലഭിച്ചിട്ടുണ്ട്. തെക്കനോടി വിഭാഗത്തിൽ മത്സരിച്ച ദേവസ് വള്ളം തുഴഞ്ഞത് ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യാരാജ് ക്യാപ്റ്റനായ ടീമാണ്. മത്സരത്തിന്റെ ആരംഭം മുതൽ ദേവസായിരുന്നു മുന്നിൽ. പോലീസ് വനിതാ ടീം തുഴഞ്ഞ സാരഥി വള്ളമാണ് തൊട്ടുപിന്നിലുണ്ടായിരുന്നത്. ഇടയ്ക്ക് ദേവസ് വള്ളത്തിലെ അമരക്കാരായ ഷിബു, അജയഘോഷ്, വിനീഷ്, സുനിൽകുമാർ എന്നിവർ കായലിലേക്കു ചാടി. വള്ളത്തിന്റെ നിന്ത്രണം തെറ്റുകയും അവർ ഏറ്റവും പിന്നിലായിപ്പോവുകയും ചെയ്തു. പോലീസ് ടീം വള്ളപ്പാടുകൾക്കു മുന്നിൽ വിജയിക്കുകയും ചെയ്തു. ഈ സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ടാണ് സൗമ്യാരാജും വൈസ് ക്യാപ്റ്റൻ ബീനാ രമേശും കളക്ടർ, സബ് കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കു പരാതി നൽകിയത്.

നെഹ്‌റുട്രോഫി മത്സരത്തിൽ ചമ്പക്കുളം ചുണ്ടനിൽ പോലീസ് പുരുഷവിഭാഗം ടീം മത്സരിച്ചെങ്കിലും നാലാംസ്ഥാനക്കാരായി. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പോലീസ് ടീം തുഴയുന്നതിനെതിരേ വ്യാപകമായ വിമർശനമാണ് ഉയർന്നത്.

മഹാത്മാഗാന്ധി ജലോത്സവത്തിനിടെ അമരക്കാരനെ തള്ളിവീഴ്ത്തിയപ്പോൾ നിയന്ത്രണംതെറ്റിയ ചെറുതന ചുണ്ടനിലെ തുഴക്കാരെ രക്ഷിക്കാൻ പോലീസും അഗ്നിരക്ഷാസേനയും തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

സംഭവത്തിൽ തെറ്റില്ല

മാന്നാർ മഹാത്മാഗാന്ധി ജലോത്സവത്തിനിടെ ചെറുതന ചുണ്ടൻ ട്രാക്കുതെറ്റി പോലീസ് വള്ളത്തിനരികിലേക്ക് എത്തുകയാണുണ്ടായത്. പോലീസ് ടീമിന്റെ ഭാഗത്തുനിന്ന്‌ അതിക്രമമുണ്ടായില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടുണ്ട്. അതിനാൽ അന്വേഷണമോ നടപടിയോ ആവശ്യമില്ല.

ജി. ജയ്ദേവ്
ജില്ലാ പോലീസ് മേധാവി

Content Highlights: mannar boat race - police team cheating


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented