ബ്ലോക്ക് പഞ്ചായത്ത് ഭൂമി എഴുതിക്കൊടുത്ത സംഭവം; രജിസ്ട്രാര്‍ അന്വേഷണം തുടങ്ങി


വിനോയ് മാത്യു

പ്രതീകാത്മക ചിത്രം

മലപ്പുറം: മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ പാലൂര്‍കോട്ട വ്യവസായ എസ്റ്റേറ്റ് ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് ജന്‍മാധാരം നല്‍കിയ സംഭവത്തില്‍ ആധാരത്തില്‍ സ്ഥലവില കുറച്ചുകാണിച്ചതായി മക്കരപ്പറമ്പ് സബ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍, കഴിഞ്ഞ മേയ് 30-ന് നടന്ന 14 ആധാരങ്ങളുടെയും പകര്‍പ്പ് ഹാജരാക്കാന്‍ സബ് രജിസ്ട്രാര്‍ക്ക് ജില്ലാ രജിസ്ട്രാര്‍ നിര്‍ദേശം നല്‍കി.

കഴിഞ്ഞ ജൂണിലാണ് വിലകുറച്ച് കാണിച്ചതിനെക്കുറിച്ച് സബ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് ചെയ്തത്. 52 സെന്റ് ഭൂമി കിട്ടിയ മുന്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഭാര്യയുടെ പേരില്‍ ഒരു ആധാരം 40 സെന്റിന്റേതായിരുന്നു. ഇതിന്റെ സ്ഥലവിലയായി 2,78,000 രൂപയാണ് കാണിച്ചത്. പക്ഷേ‚ മതിപ്പുവില 9,74,000 രൂപ വരുമെന്നതിനാല്‍ 74,000 രൂപയുടെ മുദ്രപ്പത്രവില നല്‍കി. മതിപ്പുവില ഇതിലും കൂടുതല്‍ വരുമെന്നാണ് സബ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് ചെയ്തതില്‍നിന്ന് വ്യക്തമാകുന്നത്.

14 പേര്‍ക്കായി ആകെ 295 സെന്റാണ് നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിരമിക്കുന്നതിന്റെ തലേന്ന് തന്റെ ഭാര്യ അടക്കമുള്ളവര്‍ക്ക് ഭൂമി എഴുതിക്കൊടുത്ത വിവരം വ്യാഴാഴ്ച 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതിനിടെ തദ്ദേശസ്ഥാപനങ്ങളുടേതായാലും അത് സര്‍ക്കാര്‍ ഭൂമിയാണെന്നും അത് സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്നും ജില്ലാ രജിസ്ട്രാര്‍ ഓഫീസ് അധികൃതര്‍ വ്യക്തമാക്കി.

ബ്ലോക്ക് പഞ്ചായത്തിന്റെ കൈവശം ഈ ഭൂമി എങ്ങനെ വന്നുവെന്ന് കണ്ടെത്താന്‍ അടിയാധാരം ആവശ്യപ്പെട്ടു. മക്കരപ്പറമ്പ് രജിസ്ട്രാര്‍ ഓഫീസിലെ രേഖപ്രകാരം 1998-ല്‍ സ്വകാര്യ വ്യക്തിയില്‍നിന്ന് ബ്ലോക്ക് പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയതാണ് വ്യവസായ എസ്റ്റേറ്റിനുള്ള സ്ഥലമെന്ന് വ്യക്തമായിട്ടുണ്ട്.

നടപടി ഹൈക്കോടതിയുടെയും വ്യവസായകേന്ദ്രം ജനറല്‍മാനേജരുടെയും നിര്‍ദേശപ്രകാരമെന്ന് ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്തുമായി കരാറുണ്ടാക്കി വ്യവസായസ്ഥാപനങ്ങള്‍ നടത്തിവരുന്നതും ബ്ലോക്കിന് കിട്ടേണ്ട തുക മുഴുവന്‍ നല്‍കുകയുംചെയ്ത വ്യക്തികള്‍ക്കാണ് സ്ഥലം ആധാരം ചെയ്തു കൊടുത്തതെന്ന് ബ്ലോക്ക് പഞ്ചായത്ത് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഓരോരുത്തര്‍ക്കും നിശ്ചയിച്ച തുക അടച്ചുതീര്‍ത്ത അന്നുതന്നെ സ്ഥലം രജിസ്റ്റര്‍ചെയ്തു നല്‍കേണ്ടതായിരുന്നു. ഹൈക്കോടതി നടപടിയുടെ പേരിലാണ് വൈകിയത്. ഹൈക്കോടതിയുടെയും വ്യവസായകേന്ദ്രം ജനറല്‍ മാനേജരുടെയും നിര്‍ദേശപ്രകാരമാണ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. സമാനരീതിയില്‍ സ്ഥലംവാങ്ങിയ മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തുകൊടുത്തിട്ടുണ്ട്.

കോവിഡ് കാരണം സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസമുണ്ടെന്നും സുഗമമായ നടത്തിപ്പിന് വായ്പയും മറ്റും എടുക്കാന്‍ ഭൂമി സ്വന്തം പേരില്‍ നല്‍കണമെന്നുമുള്ള സംരംഭകരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് രജിസ്റ്റര്‍ ചെയ്തുകൊടുത്തത്. ഇതുമൂലം ബ്ലോക്ക് പഞ്ചായത്തിന് യാതൊരു നഷ്ടവും സംഭവിച്ചിട്ടില്ല.

ഓഡിറ്റ് വിഭാഗം ഒരു റിപ്പോര്‍ട്ടും ഭരണസമിതിക്ക് നല്‍കിയിട്ടില്ല. ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയാല്‍ ബന്ധപ്പെട്ടവരില്‍നിന്ന് തിരിച്ചുപിടിക്കും.

സെക്രട്ടറിയുടെ ഭാര്യയുടെ പേരില്‍ 20 വര്‍ഷം മുമ്പ് തന്നെ സ്ഥാപനം അവിടെ പ്രവര്‍ത്തിച്ചിരുന്നുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

Content Highlights: mankada block panchayat land scam; The registrar started an investigation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented